Kerala

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

മലബാര്‍ മേഖലയില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങളുടേയും ഹോട്ടലുടമകളുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം നടത്തുന്നത്. മറ്റുള്ള ജില്ലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍
X

കൊച്ചി: സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും പറഞ്ഞു.ഇപ്പോള്‍ മലബാര്‍ മേഖലയില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങളുടേയും ഹോട്ടലുടമകളുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം നടത്തുന്നത്.

മറ്റുള്ള ജില്ലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബസുകളിലും, വാഹനങ്ങളിലും അടുത്തടുത്തിരുന്ന് യാത്രചെയ്ത് വരുന്നവര്‍ ഹോട്ടലുകളില്‍ 6 അടി അകലം പാലിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ യുക്തി മനസിലാകുന്നില്ല. ഉപഭോക്താക്കളെ ഒരു വാതിലില്‍കൂടി കയറ്റി മറ്റ് വാതിലില്‍കൂടി പുറത്തിറക്കണമെന്ന നിര്‍ദ്ദേശം ചെറുകിട ഇടത്തരം ഹോട്ടലുകളെ സംബന്ധിച്ച് അപ്രായോഗികമാണ്. ഒരു മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെ വഴിയോരങ്ങളില്‍ നടക്കുന്ന അനധികൃത ഭക്ഷണവില്‍പ്പന നിരോധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it