Kerala

കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശം: ശേഖരിച്ച വിവരം ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

പോലിസ് ഇതുവരെ ശേഖരിച്ച കൊവിഡ് രോഗികളുടെ ഫോണ്‍വിളിയുടെ മുഴുവന്‍ വിശദാംശങ്ങളും മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് അഡ്വ.ടി അസഫലി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നത്.ഹരജി നാളെ കോടതി പരിഗണിക്കും.

കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശം: ശേഖരിച്ച വിവരം ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍
X

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതുതായി ഒരു ഹരജി കൂടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലിസ് ഇതുവരെ ശേഖരിച്ച കൊവിഡ് രോഗികളുടെ ഫോണ്‍വിളിയുടെ മുഴുവന്‍ വിശദാംശങ്ങളും മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് അഡ്വ.ടി അസഫലി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നത്.

കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശം ശേഖരിക്കുന്നതിനായി നിര്‍ദേശം നല്‍കിക്കൊണ്ട് ആഗസ്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് രോഗികളുടെ എത്രമാത്രം സിഡിആര്‍ ശേഖരിച്ചിട്ടുണ്ട്. ആ ശേഖരിച്ച വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഡിജിപിയോടും സര്‍ക്കാരിനോടും നിര്‍ദേശിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഹരജി നാളെ കോടതി പരിഗണിക്കും. നേരത്തെ സര്‍ക്കാര്‍ ഉത്തരവിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് തിരുത്തിയിരുന്നു.

ഫോണ്‍വിളി വിശദാംശം ശേഖരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ഭരണഘടനാ ലംഘനമാണെന്നുമായിരുന്നു രമേശ് ചെന്നിത്തല ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.ഇതേ തുടര്‍ന്ന്് കൊവിഡ് രോഗികളുടെ ഫോണ്‍ വിളികളുടെ വിശദാംശം ശേഖരിക്കുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമെ ശേഖരിക്കുന്നുള്ളുവെന്നുമാണ് ഇന്നലെ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.തുടര്‍ന്ന് ഈ വിവരം 21 ന് രേഖാമുലം അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ശേഖരിച്ച മുഴുവന്‍ വിവരവും മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വീണ്ടും ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it