Kerala

കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ പ്ലാസ്മാ തെറാപ്പിക്ക് അഫേര്‍സിസ് യന്ത്രം

രോഗം ഭേദമായ വരില്‍ നിന്നും രക്തം ശേഖരിച്ചതിനു ശേഷം പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് ഇതുവരെ തുടര്‍ന്നിരുന്നത്. എന്നാല്‍ അഫേര്‍സിസ് യന്ത്രമുപയോഗിച്ചാല്‍ നേരിട്ട് ശരീരത്തില്‍ നിന്നും പ്ലാസ്മ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. ഇതു വഴി ദാതാവിന് രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയും

കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ പ്ലാസ്മാ തെറാപ്പിക്ക് അഫേര്‍സിസ് യന്ത്രം
X

കൊച്ചി: കൊവിഡ് രോഗബാധിതര്‍ക്കുള്ള പ്ലാസ്മാ തെറാപ്പി ചികില്‍സക്ക് ശക്തി പകരാന്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഇനി മുതല്‍ അഫെര്‍സിസ് യന്ത്രവും. രോഗം ഭേദമായ വരില്‍ നിന്നും രക്തം ശേഖരിച്ചതിനു ശേഷം പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് ഇതുവരെ തുടര്‍ന്നിരുന്നത്. എന്നാല്‍ അഫേര്‍സിസ് യന്ത്രമുപയോഗിച്ചാല്‍ നേരിട്ട് ശരീരത്തില്‍ നിന്നും പ്ലാസ്മ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. ഇതു വഴി ദാതാവിന് രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയും.

14 ദിവസം കഴിഞ്ഞാല്‍ വീണ്ടും പ്ലാസ്മ നല്‍കാനും ഇതുവഴി കഴിയും. രക്തം സ്വീകരിക്കുന്ന രീതിയില്‍ ആണെങ്കില്‍ മൂന്നു മാസം കഴിഞ്ഞാല്‍ മാത്രമേ പ്ലാസ്മ സ്വീകരിക്കാന്‍ കഴിയൂ.മെഡിക്കല്‍ കോളജിലെ പ്ലാസ്മാ തെറാപ്പി വിഭാഗത്തിന് ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ആര്‍എംഒ. ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു. പ്ലാസ്മ ചികില്‍സയിലൂടെ നിരവധി കൊവിഡ് രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന് സാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it