Kerala

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ്: കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണൊയെന്ന കാര്യത്തില്‍ രേഖാമൂലം വിശദീകരണം അടുത്ത തിങ്കളാഴ്ച ബോധിപ്പിക്കാനാാണ് കോടതി നിര്‍ദ്ദേശം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ 0.22 ശതമാനം മാത്രമാണ് കൊവിഡ് പോസിറ്റീവാകുന്നതെന്നും അതേിസമയം, പ്രവാസികളില്‍ അത് 1.22 ശതമാനമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ്: കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
X

കൊച്ചി: കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഹരജിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണൊയെന്ന കാര്യത്തില്‍ രേഖാമൂലം വിശദീകരണം അടുത്ത തിങ്കളാഴ്ച ബോധിപ്പിക്കാനാാണ് കോടതി നിര്‍ദ്ദേശം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ 0.22 ശതമാനം മാത്രമാണ് കൊവിഡ് പോസിറ്റീവാകുന്നതെന്നും അതേിസമയം, പ്രവാസികളില്‍ അത് 1.22 ശതമാനമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

അതുകൊണ്ടു ഇതര സംസ്ഥാനത്തു നിന്നു വരുന്നവരെപോലെ വിദേശത്തു നിന്നു വരുന്നവരെ പരിഗണിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതര സംസ്ഥാനത്തു നിന്നു വരുന്ന മലയാളികള്‍ക്കു ഒരുക്കുന്നതുപോലെയുള്ള സുരക്ഷ പ്രവാസുകള്‍ക്കു ഒരുക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചുത്.രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തില്‍ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാല്‍ മതിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it