Kerala

കൊവിഡ്: ഇതുവരെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തിയത് 10000 പ്രവാസികള്‍; ജൂണ്‍ 5 മുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാനം

മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് നെടുമ്പാശേരിയിലായിരുന്നു. മെയ് 31 വരെ ഗള്‍ഫ്, യുണൈറ്റഡ് സ്റ്റേസ്, യൂറോപ്പ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ നിന്ന് 8554 പ്രവാസികളെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ മാത്രം 48 സര്‍വീസുകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളെക്കൂടാതെ സാന്‍ഫ്രാന്‍സിസ്‌കോ, കീവ്, യെരെവന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി, മുബൈ വിമാനത്താവളങ്ങള്‍ വഴിയും സര്‍വീസുകള്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തിയിരുന്നു

കൊവിഡ്: ഇതുവരെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തിയത് 10000 പ്രവാസികള്‍; ജൂണ്‍ 5 മുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാനം
X

കൊച്ചി: കൊവിഡ് രോഗവ്യാപനം കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേയ്ക്കെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികള്‍. ജൂണ്‍ അഞ്ചുമുതല്‍ ഈജിപ്തിലെ കെയ്റൊ മുതല്‍ ഫിലിപ്പൈന്‍സിലെ സെബു വരെയുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും. മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് നെടുമ്പാശേരിയിലായിരുന്നു. മെയ് 31 വരെ ഗള്‍ഫ്, യുണൈറ്റഡ് സ്റ്റേസ്, യൂറോപ്പ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ നിന്ന് 8554 പ്രവാസികളെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ മാത്രം 48 സര്‍വീസുകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളെക്കൂടാതെ സാന്‍ഫ്രാന്‍സിസ്‌കോ, കീവ്, യെരെവന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി, മുബൈ വിമാനത്താവളങ്ങള്‍ വഴിയും സര്‍വീസുകള്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്‍, മാലി, ഒമാന്‍, ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങള്‍, കേരളത്തിലുണ്ടായിരുന്ന അവരുടെ പൗരന്‍മാരെ മടക്കിക്കൊണ്ടുപോയി. ആയിരത്തോളം പേര്‍ ഇപ്രകാരം നെടുമ്പാശേരി വഴി മടങ്ങിപ്പോയി.

നൈജീരിയില്‍ നിന്ന് 312 പേരുമായി എയര്‍പീസ് വിമാനം നെടുമ്പാശേരിയിലെത്തി. ഇതില്‍ 197 മലയാളികളുണ്ടായിരുന്നു.ജൂണ്‍ ആദ്യയാഴ്ചയില്‍ത്തന്നെ പുതിയ മേഖലകളില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനങ്ങളെത്തും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ജൂണ്‍ 5 ന് രാത്രി 7.45 ന് എത്തും. വിയറ്റ്നാമില്‍ നിന്ന് ജൂണ്‍ ഏഴിനും കെയ്റോയില്‍ നിന്ന് 16 നും യുക്രൈനിലെ കീവില്‍ നിന്ന് 19 നും ലണ്ടനില്‍ നിന്ന് 22 നും ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്ന് 23 നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ എത്തും. മാള്‍ട്ടയില്‍ നിന്ന് എയര്‍ മാള്‍ട്ട ജൂണ്‍ ഒമ്പതിനും ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് 10 നും നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തും.മാര്‍ച്ച് മുതല്‍ സിയാല്‍ കാര്‍ഗോ വിഭാഗവും പ്രവര്‍ത്തന നിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ നെടുമ്പാശേരിയിലെത്തി. 4644 മെട്രിക് ടണ്‍ കാര്‍ഗോ കയറ്റുമതിയും 223.4 മെട്രിക് ടണ്‍ കാര്‍ഗോ ഇറക്കുമതിയും ചെയ്തു. ഇന്ന് 540 പേര്‍ കൊച്ചിയിലെത്തുന്നു. ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. നാളെ ബഹറിന്‍, അബുദാബി, ദമാം, ദുബായ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെത്തും. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ 1308 ആഭ്യന്തര യാത്രക്കാരെത്തി. 827 പേര്‍ യാത്ര പുറപ്പെട്ടു. നാളെ 26 ആഭ്യന്തര സര്‍വീസുകളുണ്ട്.

Next Story

RELATED STORIES

Share it