Kerala

കൊവിഡ്: വിമാന മാര്‍ഗം പ്രവാസികളെ തിരികെ എത്തിക്കല്‍; രണ്ടാം ഘട്ടം മെയ് 16 മുതല്‍; 19 സര്‍വീസ്

ജൂണ്‍ മുന്നു വരെ നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ 19 വിമാന സര്‍വീസാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നടക്കുന്നത്.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.സാന്‍ഫ്രാന്‍സിസ്‌കോ,മെല്‍ബണ്‍,പാരിസ്,റോം,ഡബ്ലിന്‍,അര്‍മേനിയ,ഉക്രയിന്‍,മനില എന്നിവടങ്ങളില്‍ നിന്നാണ് വിമാന സര്‍വീസ്

കൊവിഡ്: വിമാന മാര്‍ഗം പ്രവാസികളെ തിരികെ എത്തിക്കല്‍; രണ്ടാം ഘട്ടം മെയ് 16 മുതല്‍; 19 സര്‍വീസ്
X

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളായ ഇന്ത്യക്കാരെ വിമാന മാര്‍ഗം തിരികെ എത്തിക്കുന്നതിന്റെ രണ്ടാം ഘട്ടം ഈ മാസം 16 മുതല്‍ ആരംഭിക്കും. ജൂണ്‍ മുന്നു വരെ നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ 19 വിമാന സര്‍വീസാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നടക്കുന്നത്.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.സാന്‍ഫ്രാന്‍സിസ്‌കോ,മെല്‍ബണ്‍,പാരിസ്,റോം,ഡബ്ലിന്‍,അര്‍മേനിയ,ഉക്രയിന്‍,മനില എന്നിവടങ്ങളില്‍ നിന്നാണ് വിമാന സര്‍വീസ്.ഡല്‍ഹി,മുംബൈ,ബംഗ്‌ളരു എന്നിവടങ്ങളില്‍ വിമാനങ്ങള്‍ക്ക് സ്‌റ്റോപ്പുണ്ടായിരിക്കും.നേരത്തെ ആദ്യ ഘട്ടത്തില്‍ ദുബായ്, അബുദാബി,മസ്‌ക്കറ്റ്,ദോഹ,ക്വാലാലംപൂര്‍ എന്നിവടങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചിരുന്നു.ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it