Kerala

ക്വാറന്റൈന്‍ ലംഘനം; കൊവിഡ് പോസിറ്റീവായ മധ്യവയസ്‌കനെതിരെ കേസെടുത്ത് പോലിസ്

കല്ലുര്‍ക്കാട് വെള്ളാരംകുത്ത് കോളനിയില്‍ തോമസ് ദേവസി (ബേബിച്ചന്‍- 50 ) എന്നയാള്‍ക്കെതിരെയാണ് കല്ലൂര്‍ക്കാട് പോലിസ് എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തത്. ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് എറണാകുളം റൂറല്‍ ജില്ലയില്‍ 115 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്ത

ക്വാറന്റൈന്‍ ലംഘനം; കൊവിഡ് പോസിറ്റീവായ മധ്യവയസ്‌കനെതിരെ കേസെടുത്ത് പോലിസ്
X

കൊച്ചി: ക്വാറന്റൈന്‍ ലംഘിച്ച കൊവിഡ് പോസിറ്റീവായ മധ്യവയസ്‌ക്കനെതിരെ പോലിസ് കേസെടുത്തു. കല്ലുര്‍ക്കാട് വെള്ളാരംകുത്ത് കോളനിയില്‍ തോമസ് ദേവസി (ബേബിച്ചന്‍- 50 ) എന്നയാള്‍ക്കെതിരെയാണ് കല്ലൂര്‍ക്കാട് പോലിസ് എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തത്.

കൊവിഡ് പോസിറ്റിവ് ആയ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പുറത്തേക്ക് പോവുകയായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച അതിര്‍ത്തിയും ഇയാള്‍ എടുത്തു കളഞ്ഞു.തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തത്.

ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് എറണാകുളം റൂറല്‍ ജില്ലയില്‍ 115 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 1813 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 1674 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മൂന്നു വാഹനങ്ങള്‍ കണ്ടു കെട്ടി.

Next Story

RELATED STORIES

Share it