- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ സജീവ ഇടപെടല്‍ വേണമെന്ന് മന്ത്രി പി തിലോത്തമന്‍
രോഗചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം: കൊവിഡ് പ്രതിരോധത്തിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ആശങ്കകളും തെറ്റിധാരണകളും പരിഹരിക്കുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങളുടെ സജീവ ഇടപെടല്‍ അനിവാര്യമാണെന്ന് കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്‍ നിര്‍ദേശിച്ചു. രോഗചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഘട്ടങ്ങളിലെന്ന പോലെ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രതതുടരണം. വിദേശരാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തി ഹോം ക്വാറന്റൈനില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം.
അവര്‍ പുറത്തിറങ്ങാന്‍ ഇട നല്‍കാതെ ആവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ചുനല്‍കുന്നതിന് മുന്‍കൈയെടുക്കണം. ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ ആരും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ് തല സമിതികള്‍ നിരീക്ഷണം ഊര്‍ജിതമാക്കണം. കൊവിഡ് സ്ഥിരീകരിക്കുന്ന പ്രദേശങ്ങളും ഹോം ക്വാറന്റൈനില്‍ ആളുകള്‍ താമസിക്കുന്ന മേഖലകളിലും തെറ്റിധാരണകളും അഭ്യൂഹങ്ങളും ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തുന്നുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കുന്നതിനുവേണ്ട ബോധവത്കരണം നടത്തണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വാര്‍ഡ്തല സമിതികളും തദ്ദേശസ്ഥാപന തല സമിതികളും നിശ്ചിത ഇടവേളകളില്‍ ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണം.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹകരിക്കണം. മറ്റ് പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത മുന്നില്‍കണ്ട് ആരോഗ്യ, ശുചീകരണകമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെയും ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ളവരെയും ചികില്‍സിക്കുന്നതിനായി സജ്ജീകരിക്കുന്ന സിഎഫ്എല്‍ടിസികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും വേണം. മാര്‍ക്കറ്റുകളില്‍ തൊഴിലാളികളും വ്യാപാരികളും ഡ്രൈവര്‍മാരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം- മന്ത്രി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ എം അഞ്ജന, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT