Kerala

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ

അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ
X

തിരുവനന്തപുരം: കൊവിഡ് 19 സാമൂഹിക വ്യാപനഭീതിയുള്ള പൂന്തുറ പ്രദേശത്ത് കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം മുഖ്യമന്ത്രിക്കും മേയര്‍ക്കും നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി. ഇതുവരെ നൂറിലധികം കേസുകളാണ് പ്രദേശത്ത് പോസിറ്റീവ് ആയിരിക്കുന്നത്. പൂന്തുറയില്‍ താല്‍ക്കാലികമായി കൊവിഡ് ആശുപത്രി സജ്ജീകരിക്കണം.

അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. രോഗം സ്ഥിരീകരിച്ച ആളുകള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതി ഉയരുന്നുണ്ട്. രോഗവ്യാപനം വേഗത്തില്‍ കണ്ടെത്തുന്നതിന് പരിശോധനാ സൗകര്യം വര്‍ധിപ്പിക്കണം. അന്നത്തെ അധ്വാനഫലംകൊണ്ട് ഉപജീവനം കണ്ടെത്തുന്നവരാണ് പ്രദേശവാസികള്‍. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജനങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അഞ്ചുകിലോ അരി വിതരണം ചെയ്യുന്നതുകൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാവില്ല. അവശ്യസാധനങ്ങളടങ്ങിയ സൗജന്യഭക്ഷ്യ കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യണം. പ്രദേശത്ത് അനാവശ്യപരിഭ്രാന്തി സൃഷ്ടിക്കാതെ ആരോഗ്യ-സേവന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അഷറഫ് പ്രാവച്ചമ്പലം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it