Kerala

കൊവിഡ് പ്രതിരോധം : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

ഓക്‌സിജന്‍ വിതരണം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമാണ് നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്കോ യാതൊരു പങ്കുമില്ലെന്നും കലക്ടര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധം : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
X

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായും ഓക്‌സിജന്‍ വിതരണവുമായും ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.ഓക്‌സിജന്‍ വിതരണം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമാണ് നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്കോ യാതൊരു പങ്കുമില്ലെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it