- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: എറണാകുളത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ നീക്കിവയ്ക്കാന്‍ നിര്‍ദേശം
അധിക കരുതല്‍ എന്ന നിലയിലാണ് കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്കായി കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്.പഞ്ചായത്ത് തലത്തില്‍ സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തികയാതെ വന്നാല്‍ മാത്രമേ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയുള്ളു. നിലവില്‍ ജില്ലാ ഭരണകൂടം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളിലായി 10,000 കിടക്കകള്‍ തയ്യാറാകും.

കൊച്ചി: കൊവിഡ് രോഗത്തിന്റെ അതിവ്യാപനം ഉണ്ടായാല്‍ നേരിടുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കലക്ടര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അധിക കരുതല്‍ എന്ന നിലയിലാണ് കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്കായി കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ ആവശ്യപ്പെട്ടത്.പഞ്ചായത്ത് തലത്തില്‍ സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തികയാതെ വന്നാല്‍ മാത്രമേ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയുള്ളു. നിലവില്‍ ജില്ലാ ഭരണകൂടം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്.
ഒരാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളിലായി 10,000 കിടക്കകള്‍ തയ്യാറാകും. പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ വീതമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളും നഗരസഭ, കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 50 കിടക്കകള്‍ ഉള്ള സെന്ററുകളും സജ്ജമാക്കും. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സേവനത്തിനായി വിവിധ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്നും ഇവിടെ സന്നദ്ധ സേവനത്തിനായി എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഡിഎംഒ എന്‍ കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
RELATED STORIES
ബഹിരാകാശത്ത് കുടുങ്ങിയ സുനിത്യ വില്യംസും സംഘവും ഭൂമിയില് തിരിച്ചെത്തി ...
19 March 2025 1:07 AM GMTഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപ്പെട്ട ഭര്ത്താവ് അറസ്റ്റില്
19 March 2025 12:41 AM GMTശബരിമലയില് മമ്മൂട്ടിയുടെ പേരില് വഴിപാട് നടത്തി മോഹന്ലാല്
18 March 2025 6:01 PM GMTതിരുവനന്തപുരത്ത് കനത്ത മഴയും മിന്നലും; രണ്ട് വിമാനങ്ങള്...
18 March 2025 5:45 PM GMTമെസിയുടെ സന്ദര്ശനം; കേന്ദ്രത്തില് നിന്ന് രണ്ട് അനുമതികള് ലഭിച്ചതായി ...
18 March 2025 5:32 PM GMTസംഭലില് സയ്യിദ് സലാര് മസൂദ് ഘാസി അനുസ്മരണ മേളക്ക് അനുമതി നിഷേധിച്ചു; ...
18 March 2025 4:24 PM GMT