- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും
സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

തിരുവനന്തപുരം: ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാകലക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീരദേശത്ത് കൊവിഡ് ബാധ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കൊവിഡ്ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം മാതൃകയായി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ പോയിസ് മേധാവിമാര്‍ ക്രമസമാധാനവിഭാഗം എഡിജിപിക്കും ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജിക്കും നല്‍കണം. ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മത്സ്യബന്ധനവും വിപണനവും നടത്തുന്നതെന്ന് ജില്ലാ പോലിസ് മേധാവിമാര്‍ ഉറപ്പുവരുത്തും.
തീരദേശ മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ക്രമസമാധാനവിഭാഗം എഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജിയെ ചുമതലപ്പെടുത്തി.
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMTകൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്: ...
1 Jun 2025 2:57 PM GMTബലി പെരുന്നാളിന് മുമ്പ് കന്നുകാലി ചന്തകള്‍ നിര്‍ത്തിവയ്ക്കാന്‍...
1 Jun 2025 2:41 PM GMT