- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: കൊച്ചികോര്‍പ്പറേഷനുമായി ഇന്‍ഡ്യന്‍ നേവി കൈകോര്‍ക്കും
കൊച്ചി നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ ഇന്‍ഡ്യന്‍ നേവി സജ്ജമാണെന്ന് കൊച്ചി സതേണ്‍ നേവല്‍ കമാന്റ ഫ്ളാഗ് ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്ല ഉറപ്പു നല്‍കിയതായി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി കോര്‍പ്പറേഷനുമായി ഇന്ത്യന്‍ നേവി സഹകരിക്കുമെന്ന് കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍.കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്റ് ആസ്ഥാനത്തെത്തി ഫ്ളാഗ് ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്ല-യുമായി നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനം. ഐഎന്‍എസ് കമ്മാന്റിംഗ് ഓഫീസര്‍ കമ്മഡോര്‍ അനില്‍ ജോസ് ജോസഫും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൊവിഡുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മേയര്‍ കമാന്റിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്ലയക്കുമുന്നില് വിശദീകരിച്ചു. കൊച്ചി നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ ഇന്‍ഡ്യന്‍ നേവി സജ്ജമാണെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മേയര്‍ പറഞ്ഞു.
കൊച്ചി നഗരസഭ നടത്തി വരുന്ന വാക്സിനേഷന് ക്യാംപിന് നഴ്സിംഗ് സഹായം വേണ്ടിവന്നാല്‍ ഇന്‍ഡ്യന്‍ നേവി നല്‍കും. ക്യാംപ് സംഘാടനത്തിനാവശ്യമായ വോളന്റീയര്‍ പ്രവര്‍ത്തനത്തിലും നേവിയുടെ സഹകരണമുണ്ടാകും.ഏതെങ്കിലും സാഹചര്യത്തില്‍ ഹോസ്പിറ്റല്‍ ബെഡ് ആവശ്യമായി വന്നാല്‍ നേവിയുടെ ഹോസ്പിറ്റലില്‍ ചികില്‍സ നല്‍കുന്നതിനുളള പൂര്‍ണ്ണമായ സഹകരണമുണ്ടാകും. വടക്കേ ഇന്‍ഡ്യയിലൊക്കെ ഉണ്ടായത് പോലുളള അപകടകരമായ സാഹചര്യം വന്നാല്‍ നേരിടുന്നതിന് നേവി പൂര്‍ണ്ണ പരിശീലനം സിദ്ധിച്ച മെഡിക്കല്‍ സ്റ്റാഫിനെ സജ്ജമാക്കും.
കൊച്ചി നഗരസഭ തുടങ്ങുന്ന കൊവിഡ് കണ്ട്രോള് റൂം സമയോചിത ഇടപെടല്‍ ആണെന്ന് അറിയിക്കുകയും, കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നഗരസഭയുടെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ ആംബുലന്‍സില്‍ ആവശ്യമായ മരുന്ന് നേവി നല്കുമെന്നറിയിച്ചു. കൊവിഡ് ബാധിതര്‍ക്കായി കൊച്ചി നഗരസഭ ടിഡിഎം ഹാളില്‍ നടത്തിവരുന്ന ഭക്ഷണ വിതരണത്തിന് ആവശ്യമായ സഹായം നല്‍കാനും നേവി തയ്യാറായതായും മേയര്‍ പറഞ്ഞു. ആരും പട്ടിണി കിടക്കാതിരിക്കുവാനുളള നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.
നിലവില്‍ ഓക്സിജന്‍ സപ്ലൈ പോലുളള കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിയും ജില്ലാ ഭരണകൂടവും ആവശ്യപ്പെടുന്ന സഹായം നേവി നല്‍കുന്നുണ്ട്. കൊച്ചി നഗരത്തിലെ ജനങ്ങളോടൊപ്പം ഇന്‍ഡ്യന്‍ പ്രതിരോധ സേനയും നിലയുറപ്പിച്ചാല്‍ ഏത് കൊവിഡിനെയും പ്രതിരോധിക്കുവാന്‍ നഗസരഭയ്ക്ക് കരുത്താകുമെന്നും മേയര്‍ വ്യക്തമാക്കി.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്‍നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMT