Kerala

ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണം; ആവശ്യം മുന്നോട്ടുവെച്ച് കെ സി ബി സി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍, വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം യുക്തിസഹമല്ലെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി

ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണം; ആവശ്യം മുന്നോട്ടുവെച്ച് കെ സി ബി സി
X

കൊച്ചി: ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന ആവശ്യവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ സി ബി സി) രംഗത്ത്.കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍, വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം യുക്തിസഹമല്ലെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍, കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണ്.ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍, ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും മാര്‍ ജോര്‍ജ് ആലന്‍ചേരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it