- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിര്‍ത്തിവെച്ച സേവനങ്ങള്‍ 14 മുതല്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും
ഇതിന്റെ ഭാഗമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. എല്ലാ ഒ. പി കളും നേരത്തെയുണ്ടായിരുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കും. സമയം രാവിലെ 9 മുതല്‍ രാവിലെ 11 വരെ മാത്രം. അപകടത്തില്‍പെട്ട് വരുന്നവരുടെ ഓപ്പറേഷനും കാന്‍സര്‍ രോഗികളുടെ ഓപ്പറേഷനും നേരത്തെ നിലനിന്നിരുന്ന സംവിധാനത്തില്‍ പുനരാരംഭിക്കും
ആലപ്പുഴ :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ നിര്‍ത്തിവെച്ചിരുന്ന സേവനങ്ങള്‍ ഈ മാസം 14 മുതല്‍ പുനരാരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. എല്ലാ ഒ. പി കളും നേരത്തെയുണ്ടായിരുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കും. സമയം രാവിലെ 9 മുതല്‍ രാവിലെ 11 വരെ മാത്രം. അപകടത്തില്‍പെട്ട് വരുന്നവരുടെ ഓപ്പറേഷനും കാന്‍സര്‍ രോഗികളുടെ ഓപ്പറേഷനും നേരത്തെ നിലനിന്നിരുന്ന സംവിധാനത്തില്‍ പുനരാരംഭിക്കും. കീമോതെറാപ്പി, റേഡിയോതെറാപ്പി, ഡയാലിസിസ് എന്നിവ നിയന്ത്രിതമായി പുനരാരംഭിക്കും.
രോഗികള്‍ ടെലിഫോണിക്ക് കണ്‍സള്‍ട്ടേഷന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഒ പി, ലാബ്, ഫാര്‍മസി എന്നിവിടങ്ങളിലെല്ലാം കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയും മാസ്‌ക് നിര്‍ബന്ധമായി ധരിക്കുകയും ചെയ്യേണ്ടതാണ്. ഒരു സ്ഥലത്തും കൂട്ടംകൂടി നില്‍ക്കുവാന്‍ അനുവദിക്കില്ല . പരിശോധന മുറിയില്‍ ഒരു സമയം ഒരു രോഗിയെ മാത്രമെ അനുവദിക്കൂ.
ഒരു രോഗിയുടെ കൂടെ ഒരാളെ മാത്രമെ അനുവദിക്കൂ. കൂടാതെ രോഗി സന്ദര്‍ശനം കര്‍ശനമായി മെഡിക്കല്‍ കോളജില്‍ നിരോധിച്ചു. തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കുന്നവര്‍ ബന്ധുക്കള്‍ മുഖാന്തരം ബുക്ക്,ചീട്ട് കൊടുത്തു വിട്ടാല്‍ 2 മാസത്തേക്ക് മരുന്നുകള്‍ നല്‍കും. മാനസിക രോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറെ കാണിച്ച് കുറിപ്പടി പുതുക്കേണ്ടതാണ്. സാധാരണ മരുന്നുകള്‍ക്ക് ഇത് ബാധകമല്ലെന്നും അത്തരം മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതാണെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT