Kerala

കോട്ടയം ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ വിദേശത്തുനിന്നെത്തിയവര്‍, ആകെ രോഗബാധിതര്‍ 16

കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അതിരമ്പുഴ സ്വദേശി രോഗമുക്തനായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. മെയ് ഏഴിന് അബൂദബിയില്‍നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റൈനിന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് ഇയാളില്‍ വൈറസ് ബാധ കണ്ടെത്തിയത്.

കോട്ടയം ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ വിദേശത്തുനിന്നെത്തിയവര്‍, ആകെ രോഗബാധിതര്‍ 16
X

കോട്ടയം: ജില്ലയില്‍ ഇന്ന് ആറുപേര്‍ക്കുകൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ വിദേശരാജ്യങ്ങളില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാള്‍. രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബയ്- കൊച്ചി വിമാനത്തിലെത്തിയ ബന്ധുക്കളായ ദമ്പതികള്‍. ഭര്‍ത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവരും നാലുകോടിയിലെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

മെയ് 17ന് അബൂദബിയില്‍നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി (60) ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മെയ് 16ന് ദുബയില്‍നിന്നെത്തിയ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍ (28)ആണ് മറ്റൊരു രോഗി. ഗര്‍ഭിണിയായ ഇവര്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗം നാട്ടിലെത്തിയ ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി(24) പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിയിലുണ്ടായിരുന്നു. മെയ് 18ന് ബാംഗ്ലൂരില്‍നിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അതിരമ്പുഴ സ്വദേശി രോഗമുക്തനായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. മെയ് ഏഴിന് അബൂദബിയില്‍നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റൈനിന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് ഇയാളില്‍ വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ കോട്ടയം ജില്ലക്കാരായ 16 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയും കൊവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധചികില്‍സയ്ക്കായി പത്തനംതിട്ടയില്‍നിന്നെത്തിച്ച രണ്ടുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ട്.

Next Story

RELATED STORIES

Share it