- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: പെരിന്തല്‍മണ്ണ നഗരസഭയിലെ 15ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ 1857 ലെ പകര്‍ച്ചവ്യാധി തടയല്‍ ദുരന്ത- നിവാരണ നിയമം 2005 , ഐപിസി സെക്ഷന്‍ 182 എന്നിവ പ്രകാരം നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കും.
പെരിന്തല്‍മണ്ണ: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ 15ാം വാര്‍ഡ് പ്രദേശത്ത് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. നിയന്ത്രണങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ പ്രാബല്യത്തില്‍ വരും.
യാത്രയുമായി ബന്ധപ്പെട്ട് കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പോക്കുവരവ് നിയന്ത്രിതമാര്‍ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തരസാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
10 വയസിന് താഴെയുള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പൂറത്തിറങ്ങാന്‍ പാടില്ല.
അവശ്യവസ്തുക്കള്‍ വാങ്ങിക്കാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കൈയില്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതാണ്.
ഹൈവേയിലൂടെ കടന്നുപോവുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ പ്രദേശപരിധിയില്‍ നിര്‍ത്താന്‍ പാടില്ല.
മേല്‍പ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോവുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കുവാഹനങ്ങള്‍) ഗതാഗതം അനുവദിക്കും.
രാത്രി ഏഴുമണി മുതല്‍ രാവിലെ അഞ്ചുമണി വരെ നെറ്റ് കര്‍ഫ്യൂ നിലനില്‍ക്കും.
സ്ഥാപനവുമായി ബന്ധപ്പെട്ട് കൊവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധപ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യസേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളൂ.
മേല്‍സൂചിപ്പിട്ടുള്ള പ്രദേശങ്ങളില്‍നിന്നും മറ്റ് പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ സേവനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്.
ബാങ്കുകള്‍ 50 ശതമാനം ജീവനക്കാരെ ഹാജരാക്കി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിപ്പിക്കാം.
എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കിന്‍ പാടില്ല.
മെഡിക്കല്‍ ലാബ്, മീഡിയ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
മല്‍സ്യമാംസാദികളുടെ വില്‍പന, വിതരണം കര്‍ശമായി നിരോധിച്ചു.
അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പാല്‍, പത്രം എന്നിവ വിതരണം ചെയ്യാം.
സ്ഥലങ്ങളിലെ റേഷന്‍ കടകള്‍, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങള്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ മാത്രമെ പ്രവര്‍അത്തിപ്പിക്കാന്‍ പാടുളളൂ.
പൊതുജനങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് അവശ്യവസ്തുക്കള്‍ വാങ്ങിപ്പോവുന്നതിനുള്ള സൗകര്യങ്ങള്‍ പോലിസ് ചെയ്തുകൊടുക്കണം.
തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ടി അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കുന്നതാണ്.
റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല.
ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസിന് മാത്രം രാവിലെ 07.00 മണി മുതല്‍ രാത്രി 08.00 മണി വരെ അനുമതി ഉണ്ടായിരിക്കും.
ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം.
ഇക്കാര്യത്തിലുള്ള അലംഭാവം ഉടമക്കെതിരേ ഉള്ള നിയമനടപടിക്കിടയാക്കും.
സ്ഥാപനങ്ങളുടെ അകത്ത് പ്രവര്‍ത്തനസമയത്ത് പരമാവധി 5 പേര്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
സ്ഥാപനങ്ങളുടെ സാമൂഹികാകലം പാലിക്കുന്നതിലേക്കായി സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ഈ അടയാളങ്ങള്‍ തമ്മില്‍ കുറഞ്ഞത് 150 സെ.മീ അകലമുണ്ടായിരിക്കണം.
മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടില്ല.
മേല്‍ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കില്‍ പ്രസ്തുത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും.
മറ്റ് നിബന്ധനകള്‍
പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 07.00 മണി മുതല്‍ രാത്രി 10.00 മണി വരെ പ്രവര്‍ത്തിക്കാം
യാത്രക്കാര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പെട്രോള്‍ പമ്പുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ കൂടാന്‍ അനുമതിയുള്ളൂ. അല്ലാതെ ജനങ്ങള്‍ ഒത്തുകൂടാന്‍ പാടില്ല.
പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല.
യാതൊരുവിധ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ വിവാഹം, മരണാന്തര ചടങ്ങുകള്‍ ഒഴികേയുള്ള കൂടിച്ചേരലുകളോ പാടില്ല.
കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, ടര്‍ഫ്, മൈതാനത്തിലുള്ള കളികള്‍ എന്നിവ നിരോധിച്ചു.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും.
മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ ശുചികരണപ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തികള്‍ എന്നിവ അനുവദിക്കും.
കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിവാഹ ചടങ്ങുകള്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരന്‍, വധു സംഘത്തിന് എത്തിച്ചേരുന്നതിനും തിരികെ പോവുന്നതിനും ഇന്‍സീഡ് കമാന്ററായ തഹസില്‍ദാരില്‍നിന്നും പാസ് വാങ്ങേണ്ടതാണ്.
കൊവിഡ് കെയര്‍ സെന്റര്‍, സിഎഫ്എല്‍ടിസി എന്നിവയിലക്കുള്ള ആവശ്യാര്‍ഥം പോവുന്നവര്‍ക്ക് യാത്രാനുമതി നല്‍കേണ്ടതാണ്.
മുകളില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികളില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
അവശ്യവസ്തുക്കളുടെ ലഭ്യത സംബന്ധിച്ച് ഉറപ്പുവരുത്തുന്നതിനായി ജില്ലാ സപ്ലേ ഓഫിസര്‍ അധിക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ് പ്രസ്തുത സ്‌ക്വാഡുകള്‍ക് നിയമവിരുദ്ധപ്രവൃത്തികള്‍ കണ്ടെത്തുന്നതിന് അധികാരമുണ്ടായിരിക്കും.
മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ 1857 ലെ പകര്‍ച്ചവ്യാധി തടയല്‍ ദുരന്ത- നിവാരണ നിയമം 2005 , ഐപിസി സെക്ഷന്‍ 182 എന്നിവ പ്രകാരം നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കും.
RELATED STORIES
തേജസ് മുന് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന് തട്ടി മരിച്ച നിലയില്
5 Nov 2024 2:05 AM GMTഎല്ഡിഎഫില് തുടരല്: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില് വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMT