Kerala

കൊവിഡ് വ്യാപനം; വയനാട്ടില്‍ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

കൊവിഡ് വ്യാപനം; വയനാട്ടില്‍ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
X

കല്‍പ്പറ്റ: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 10 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിത്തു. പനമരം, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, തിരുനെല്ലി, പൂതാടി, മീനങ്ങാടി, നെന്മേനി, അമ്പലവയല്‍, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ 20 പ്രദേശങ്ങള്‍ കൂടി കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ ഇടിയംവയല്‍ (വാര്‍ഡ് 1), പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ഷെഡ് ചെറിയകുരിശ് 5673 വലിയകുരിശ് പ്രദേശങ്ങള്‍, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ കാരച്ചാല്‍ (വാര്‍ഡ് 19), തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ 1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17 വാര്‍ഡുകള്‍, മുട്ടില്‍ ഗ്രാമപ്പഞ്ചായത്തിലെ പഴശ്ശി എസ്ടി കോളനി, കടവയല്‍ എസ്ടി കോളനി എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it