Kerala

കൊവിഡ് വ്യാപനം; ഇടുക്കി ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

കൊവിഡ് വ്യാപനം; ഇടുക്കി ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

ഇടുക്കി: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍/ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ വിജ്ഞാപനം ചെയ്തു.

1. വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് 6ാം വാര്‍ഡ്

2. കട്ടപ്പന മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് മുതല്‍ ചെമ്പകപ്പാറ വരെയുള്ള നിര്‍മല സിറ്റി- വാഴവര റോഡിന്റെ ഇരുവശവും

3. വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് (i) തൊടുപുഴ - പന്നിമറ്റം റോഡില്‍ കൊന്താല പള്ളി ജുമാ മസ്ജിദ് മുതല്‍ ഇളംദേശം സ്‌കൂള്‍ വരെയുള്ള റോഡിന് ഇരുവശവുമുള്ള ഭാഗങ്ങളും (ii) കലയന്താനി - വെട്ടിമറ്റം റോഡില്‍ ആനച്ചാല്‍ വളവ് മുതല്‍ ഇളംദേശം വരെയുള്ള ഭാഗങ്ങളും

പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരിക്കും

കണ്ടെയ്ന്‍മെന്റ് സോണായി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍/ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1. കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്ത് 14ാം വാര്‍ഡില്‍ ഉള്‍പ്പെട്ടുവരുന്ന- കോട്ടയം കട്ടപ്പന റൂട്ടില്‍ കുഴല്‍പ്പാലം മുതല്‍ ഷൈന്‍ ഡെക്കറേഷന്‍ വരെയും, വെള്ളിലാംകണ്ടം ജങ്ഷനില്‍നിന്നും കല്‍ത്തൊട്ടി റോഡില്‍ ഓലിക്കല്‍ കളരി വരെയും, കിഴക്കേ മാട്ടുക്കട്ട റോഡില്‍ ചുക്കുറുമ്പേല്‍ പാലം വരെയും, ചന്ദ്രന്‍ സിറ്റി റോഡില്‍ പേരപ്പന്‍കട പാലം വരെയും, കോട്ടയം - കട്ടപ്പന റോഡില്‍ സുഭാഷ് തേക്കുങ്കലിന്റെ വീട് മുതല്‍ ലബ്ബക്കട ബൈപാസ് റോഡ് വഴി ബ്ലോക്ക് കമ്മ്യൂണിറ്റി ഹാള്‍ (ലബ്ബക്കട) വരെയും.

2. നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത് കാര്യാലയം പൂര്‍ണമായും

മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍/ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

• കുമാരമംഗലം ഗ്രാമപ്പഞ്ചായത്ത് 5, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന അല്‍-അസ്ഹര്‍ ഡെന്റല്‍ കോളജ് മുതല്‍ (ടി ദന്തല്‍ കോളജ് ഒഴികെ) കരുക സ്‌കൂള്‍ ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും, ടി റോഡിനോട് അനുബന്ധമായുള്ള ഇടറോഡുകളും ഉള്‍പ്പെട്ടുവരുന്ന ഭാഗങ്ങളും, 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന വെങ്ങല്ലൂര്‍ - അടിമാലി റോഡ് മുതല്‍ പൈങ്കുളം നാഗപ്പുഴ വരെയുള്ള 3 പോക്കറ്റ് റോഡുകളുടെ ഇരുവശവും - പാറ ജങ്ഷന്‍ മുതല്‍ മൈലക്കൊമ്പ് ചര്‍ച്ച് വരെയും, ത്രിവേണി ജങ്ഷന്‍ മുതല്‍ പൈങ്കുളം മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്‍ വരെയും, മില്ലുംപടി മുതല്‍ പൈങ്കുളം നാറാത്തണത്ത് സ്റ്റോര്‍ വരെയും.

• തൊടുപുഴ മുനിസിപ്പാലിറ്റി 26, 27, 28 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഡിവൈന്‍ മേഴ്‌സി ജങ്ഷന്‍ മുതല്‍ ശ്രീമതി ഗ്രേസി കല്ലോലിമോളം എന്നയാളുടെ വീട് വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങള്‍ (അറക്കപ്പാറ കോളനി ഉള്‍പ്പെട്ടുവരുന്ന പ്രദേശം), 1, 2, 5, 35 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന - വെങ്ങല്ലൂര്‍ ട്രാഫിക് സിഗ്‌നല്‍ മുതല്‍ - മൂവാറ്റുപുഴ റോഡില്‍ സുലഭ സൂപ്പര്‍മാര്‍ക്കറ്റ് വരെയും, മണക്കാട് റോഡില്‍ കോലാനി ബൈപാസ്സിലെ മുണ്ടിയാടി പാലം വരെയും, അടിമാലി റോഡില്‍ പ്ലാവിന്‍ചുവട് മില്ലുംപടി വരെയും, തൊടുപുഴ റോഡില്‍ മലബാര്‍ ഹോട്ടല്‍ വരെയുമുള്ള റോഡുകളുടെ ഇരുവശവുമുള്ള ഭാഗങ്ങള്‍

• വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് 9ാം വാര്‍ഡ് പൂര്‍ണമായും

• ദേവികുളം ഗ്രാമപ്പഞ്ചായത്ത് 14ാം വാര്‍ഡില്‍ നെറ്റിക്കുടി ടോപ്പ് ഡിവിഷനും ലോവര്‍ ഡിവിഷനും, 8ാം വാര്‍ഡില്‍ ഫാക്ടറി ഡിവിഷന്‍ സൈലന്റ് വാലിയും, 16ാം വാര്‍ഡ് പൂര്‍ണമായും (ദേവികുളം ഗ്രാമപ്പഞ്ചായത്ത് കാര്യാലയം ഒഴികെ), 9ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഗൂഡാര്‍വിള ഫാക്ടറി ഡിവിഷന്‍ പൂര്‍ണമായും

• മൂന്നാര്‍ ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മാതാ ചര്‍ച്ച് മുതല്‍ ഫുട്‌ബോള്‍ മൈതാനം വരെയുള്ള രണ്ട് ലെയിനുകളും, 7ാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന കണ്ണിമല ഫാക്ടറി ഡിവിഷന്‍ പൂര്‍ണമായും

• ശാന്തന്‍പാറ ഗ്രാമപ്പഞ്ചായത്ത് 5ാം വാര്‍ഡ്

• ഇടവെട്ടി ഗ്രാമപ്പഞ്ചായത്ത് 6-ാംവാര്‍ഡിലെ ആശാരിക്കുന്ന്- മുരളിക്കവല റോഡ്, ആശാരിക്കുന്ന്- ചെലവ് റോഡ്, ആശാരിക്കുന്ന്- മീന്‍മുട്ടി റോഡ് എന്നീ റോഡുകളിലെ ആശാരിക്കുന്ന് മുതലുള്ള 100 മീറ്റര്‍ ഭാഗങ്ങളുടെ ഇരുവശങ്ങളും

• വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് 14ാം വാര്‍ഡ് പൂര്‍ണമായും, 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, തൊടുപുഴ- പൂമാല റോഡിന്റെ കറുവക്കയം മുതല്‍ മുത്തോട് വരെയുള്ള ഭാഗത്തിന്റെ ഇരുവശവും, ഈ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ പോക്കറ്റ് റോഡുകളും

• വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് 5-ാം വാര്‍ഡിലെ വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ ചൂരക്കുളം ആറ്റോരം വരെയുള്ള ഭാഗം

• നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്തില്‍ 14,15 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന നെടുങ്കണ്ടം കല്‍കൂന്തല്‍ റോഡില്‍ നെടുങ്കണ്ടം ബിഎഡ് കോളജ് മുതല്‍ സുഗന്ധഗിരി വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 3, 4 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന നെടുങ്കണ്ടം- പച്ചടി റോഡില്‍ യുവരാജ് ഹോട്ടല്‍ മുതല്‍ ഹോളിക്രോസ് സ്‌കൂള്‍ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 16 17 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന നെടുങ്കണ്ടം- താന്നിമൂട് റോഡില്‍ കിഴക്കേ കവല മുതല്‍ SDA സ്‌കൂള്‍ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 3, 4, 5, 6, 14, 15, 16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബിഎഡ് കോളേജ് മുതല്‍ സുഗന്ധഗിരി വരെയുള്ള നെടുങ്കണ്ടം- കല്‍കൂന്തല്‍ റോഡിന്റെ ഇരുവശവും, 3, 4 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന യുവരാജ് ഹോട്ടല്‍ മുതല്‍ ഹോളിക്രോസ് സ്‌കൂള്‍ വരെയുള്ള നെടുങ്കണ്ടം പച്ചടി റോഡിന്റെ ഇരുവശവും, 6, 14 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കിഴക്കേ കവല മുതല്‍ ടഉഅ സ്‌കൂള്‍ വരെയുള്ള നെടുങ്കണ്ടം താന്നിമൂട് റോഡിന്റെ ഇരുവശവും

• കുടയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് 3, 4, 8 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന തൊടുപുഴ- മൂലമറ്റം റോഡില്‍ കാഞ്ഞാര്‍ പാലം മുതല്‍ കൂരവളവ് സംഗമം വരെയുള്ള ഭാഗങ്ങളുടെ ഇരുവശങ്ങളും

• മറയൂര്‍ ഗ്രാമപ്പഞ്ചായത്ത് 8ാം വാര്‍ഡ്

• ഉടുമ്പന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് 15, 16 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഉടുമ്പന്നൂര്‍ ടൗണിലെ കുളപ്പാറ ജംഗ്ഷന്‍ മുതല്‍ പാറക്കവല ജങ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശവും, ഉടുമ്പന്നൂര്‍- ഇടമറുക്- കാരുക്കപള്ളി റോഡ് മുതല്‍ പാറേക്കവല- എല്ലാപ്പുഴക്കവല റോഡ്, അറമംഗലം ജങ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും

• ചക്കുപള്ളം ഗ്രാമപ്പഞ്ചായത്ത് 4, 6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന തീയേറ്റര്‍ പടിക്ക് പുറകിലുള്ള ഷാന്‍ ഹോട്ടല്‍ മുതല്‍ മാതാ മെഡിക്കല്‍സ് വരെയും, ഷാന്‍ ഹോട്ടല്‍ മുതല്‍ വില്ലേജ് ഓഫിസ് വരെയുമുള്ള റോഡുകളുടെ ഇരുവശവും (വില്ലേജ് ഓഫിസ് ഒഴിവാക്കി).

• പീരുമേട് ഗ്രാമപ്പഞ്ചായത്ത് പഴയ പാമ്പനാര്‍ മുതല്‍ മുക്രത്താന്‍ വളവ് വരെയുള്ള 6, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട, നാഷനല്‍ ഹൈവേയുടെ ഇരുവശവും മാര്‍ക്കറ്റും പാമ്പനാര്‍ ടൗണും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍

• അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് 1, 3, 5, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന (i) മേരികുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ തോണിത്തടി എസ്എന്‍ഡിപി വെയ്റ്റിങ് ഷെഡ് വരെയുള്ള കട്ടപ്പന - കുട്ടിക്കാനം റോഡിന്റെ ഇരുവശവും (ii) മേരികുളം ജങ്ഷന്‍ മുതല്‍ മേരികുളം സബ് സെന്റര്‍ വരെയുള്ള മേരികുളം- കുമളി റോഡിന്റെ ഇരുവശവും

• ഇരട്ടയാര്‍ ഗ്രാമപ്പഞ്ചായത്ത് (i) 7ാം വാര്‍ഡിലെ സാംസ്‌കാരിക നിലയം (ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍) മുതല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പ് വരെയുള്ള ഇരട്ടയാര്‍- കട്ടപ്പന റോഡിന്റെ ഇരുവശവും, (ii) 7ാം വാര്‍ഡിലെ ഇരട്ടയാര്‍ ജങ്ഷന്‍ മുതല്‍ ഗുരുചിത്ര ഹോസ്പിറ്റല്‍ വരെയുള്ള തുളസിപ്പാറ റോഡിന്റെ ഇരുവശവും, (iii) 8ാം വാര്‍ഡിലെ നാല് സെന്റ് കോളനിയും

Next Story

RELATED STORIES

Share it