- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഒമ്പത് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 51 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,358 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 20,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മാഞ്ഞൂര്‍ (5), വെളിയന്നൂര്‍ (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാര്‍ഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.
4 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്പോട്ടുകളാണുള്ളത്. 51 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര്‍ 7, തൃശൂര്‍ 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,358 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 20,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
2219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 50,98,433 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
RELATED STORIES
പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപകനെ തീവ്രവാദിയാക്കി ...
29 Jun 2025 1:14 PM GMTയുക്രൈയ്ന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് റഷ്യ
29 Jun 2025 12:52 PM GMTആണവോര്‍ജ കേന്ദ്രങ്ങളിലെ യുഎന്‍ ക്യാമറകള്‍ മാറ്റും: ഇറാന്
29 Jun 2025 12:41 PM GMTകുടിവെള്ള സംഭരണിയില്‍ ഇറങ്ങി റീല്‍ എടുത്ത് യുവാക്കള്‍; പോലിസ്...
29 Jun 2025 12:11 PM GMTകെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍
29 Jun 2025 11:59 AM GMTനവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: അനീഷ മറ്റൊരാളെ വിവാഹം കഴിക്കാന്‍...
29 Jun 2025 9:45 AM GMT