- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ പൊതുസമൂഹത്തിന്റെ സഹകരണം അനിവാര്യമെന്ന് സര്‍വകക്ഷിയോഗം
പ്രാദേശിക തലങ്ങളില്‍ രോഗത്തിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പൊതുപങ്കാളിത്തം ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് സര്‍വകക്ഷി യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
കോഴിക്കോട്: കൊവിഡ് രോഗവ്യാപനം തടഞ്ഞുനിര്‍ത്തുന്നതിനായി പൊതുസമൂഹത്തിന്റെ പങ്കാളിത്തമുണ്ടാവണമെന്ന് കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനായിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പൊതുനിയന്ത്രണങ്ങള്‍ എല്ലാ തലത്തിലും നടപ്പാക്കാന്‍ ജാഗ്രതപുലര്‍ത്തണം. പ്രാദേശിക തലങ്ങളില്‍ രോഗത്തിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പൊതുപങ്കാളിത്തം ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് സര്‍വകക്ഷി യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇതേവരെ ഒരുമിച്ചുപ്രവര്‍ത്തിച്ചതുപോലെ ഇനിയും ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് പരിശോധന നടത്തുന്നതില്‍ ആളുകള്‍ വിമുഖതകാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ആശാസ്യമല്ല. രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കണം. ഇതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തീരദേശമേഖലകളില്‍ രോഗവ്യാപനം കൂടിവരുന്നുണ്ട്. വെള്ളയില്‍, വടകര, ചോറോട്, കടലുണ്ടി മേഖലകളില്‍ സ്ഥിതി രൂക്ഷമാവുകയാണ്.
വിവാഹം, മരണം, ആരാധനാലയങ്ങള്‍, ആളുകള്‍ ഒത്തുചേരുന്ന പൊതു-സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രാദേശിക മേഖലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും യോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ നിര്‍ദേശിച്ചു. അടുത്ത രണ്ടാഴ്ച കൂടുതല്‍ ജാഗ്രത ആവശ്യമുള്ള ഘട്ടമാണ്. രോഗവ്യാപനത്തോത് വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരവസ്ഥയില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
രോഗസാധ്യതയുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുന്ന രീതിയാണ് ജില്ലയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞതുമാണ്. എന്നാല്‍ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ കൊവിഡ് പരിശോധനയോട് വിമുഖത പുലര്‍ത്തുന്ന പ്രവണതയുണ്ട്. ഇത് ജില്ലയുടെ സ്ഥിതി മോശമാക്കും. രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതില്‍ പൊതുസമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണ്. ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും ആര്‍ആര്‍ടികളുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂവെന്നും യോഗം അഭിപ്രായപ്പെട്ടു.
പി മോഹനന്‍ മാസ്റ്റര്‍ (സിപിഎം), ടി വി ബാലന്‍(സിപിഐ), എം എ റസ്സാഖ് മാസ്റ്റര്‍(മുസ്‌ലിം ലീഗ്), മനയത്ത് ചന്ദ്രന്‍ (എല്‍ജെഡി), മുക്കം മുഹമ്മദ് (എന്‍സിപി), സി സത്യചന്ദ്രന്‍(കോണ്‍ഗ്രസ് എസ്), അഡ്വ.കെ വി സുധീര്‍ (ബിജെപി), പി കുമാരന്‍ കുട്ടി (ആര്‍എംപിഐ), മുസ്തഫ പാലാഴി(വെല്‍ഫെയര്‍പാര്‍ട്ടി), എഡിഎം റോഷ്നി നാരായണന്‍, കോഴിക്കോട് റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ് ആര്‍ഡിഒ അബ്ദുറഹിമാന്‍, അഡിഷനല്‍ ഡിഎംഒ ഡോ. ആശാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
യെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMTഅതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് ...
21 Dec 2024 3:18 PM GMT