Kerala

കൊവിഡ് വ്യാപനം: മലബാര്‍ കാന്‍സര്‍ സെന്ററില്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം

തുടര്‍ചികില്‍സയ്ക്കായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്കായി ഒരു പ്രത്യേക വാട്സ് ആപ് നമ്പര്‍ 9188202602 ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ ഈ നമ്പറിലേക്ക് മെസേജ് അയച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചികില്‍സ തുടരേണ്ടതാണ്.

കൊവിഡ് വ്യാപനം: മലബാര്‍ കാന്‍സര്‍ സെന്ററില്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം
X

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടര്‍ചികില്‍സയ്ക്ക് വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കാന്‍സര്‍ രോഗികള്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോഴും യാത്രചെയ്യുമ്പോഴും കൊറോണ വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

കൊവിഡ് രോഗബാധ കാന്‍സര്‍ രോഗികളില്‍ ഗൗരവതരത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നുള്ളതിനാലും അത് രോഗിയെ അത്യാഹിതസാഹചര്യങ്ങളിലേക്ക് എത്തിച്ചേക്കുമെന്നുള്ളതുകൊണ്ടും രോഗികള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

രോഗവ്യാപനം, കണക്കിലെടുത്ത് കൂടുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സെന്റര്‍ നിര്‍ബന്ധിതമായിരിക്കുന്നു. തുടര്‍ചികില്‍സയ്ക്കായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്കായി ഒരു പ്രത്യേക വാട്സ് ആപ് നമ്പര്‍ 9188202602 ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ ഈ നമ്പറിലേക്ക് മെസേജ് അയച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചികില്‍സ തുടരേണ്ടതാണ്.

രോഗികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ സഞ്ജീവനി ഓണ്‍ലൈന്‍ ഒപി സംവിധാനം ഉപയോഗിക്കേണ്ട വിധവും വാട്സ് ആപ് നമ്പറിലൂടെ മനസ്സിലാക്കി തരുന്നതാണ് ക്വാറന്റൈനിലുള്ള രോഗികളും വിദേശത്തുനിന്നുള്ളവരും ഇതിനായി സജ്ജീകരിച്ചിട്ടുള്ള 9188707801 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് ചികിത്സ തേടേണ്ടതാണ്.

അതാത് ഓപി വിഭാഗങ്ങളില്‍ വിളിച്ചും രോഗികള്‍ക്ക് തുടര്‍ചികില്‍സയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ തേടാവുന്നതാണ്. ഹെമറ്റോളജി 0490- 2399245, സര്‍ജറി വിഭാഗം 2399214, ഹെഡ് ആന്റ് നെക്ക് 2399212, ഗൈനെക് & ബ്രെസ്റ്റ് 2399213, പാലിയേറ്റിവ് 2399277, മെഡിക്കല്‍ ഓങ്കോളജി 2399255, റേഡിയേഷന്‍ വിഭാഗം2399276, പീഡിയാട്രിക് 2399298, ശ്വാസകോശവിഭാഗം 2399305.

Next Story

RELATED STORIES

Share it