Kerala

കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്റെ അലംഭാവമെന്ന് യു ഡി എഫ്

കഴിഞ്ഞ ഒരാഴ്ചത്തെ രോഗ നിരക്ക് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കൂടുതലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി.സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. മൂന്നര ലക്ഷം രോഗികള്‍ക്കുള്ള മഹാരാഷ്ട്രയില്‍ വര്‍ധന നിരക്ക് 15.7 ശതമാനമാണ്. തമിഴ്നാട്ടില്‍ 14 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം ഭേദമാകുന്നവരുടെ നിരക്ക് കുറയുകയുമാണ്

കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്റെ അലംഭാവമെന്ന് യു ഡി എഫ്
X

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി. കഴിഞ്ഞ ഒരാഴ്ചത്തെ രോഗ നിരക്ക് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കൂടുതലാണ്. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. മൂന്നര ലക്ഷം രോഗികള്‍ക്കുള്ള മഹാരാഷ്ട്രയില്‍ വര്‍ധന നിരക്ക് 15.7 ശതമാനമാണ്. തമിഴ്നാട്ടില്‍ 14 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം ഭേദമാകുന്നവരുടെ നിരക്ക് കുറയുകയുമാണ്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 42 ശതമാനമാണ്. എന്നാല്‍ കൂടുതല്‍ രോഗികള്‍ളുള്ള മഹാരാഷ്ട്രയില്‍ അത് 57.7 ശതമാനമാണ്.

തമിഴ്നാട്ടില്‍ 70.01 ശതമാനവും ഡല്‍ഹിയില്‍ 86 ശതമാനമാണ്. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ രോഗം ഭേദമാകുന്നവരുടെ എന്നതില്‍ ഇരുപത്തഞ്ചാം സ്ഥാനം മാത്രമാണ് കേരളത്തിനുള്ളത്.പരിശോധനകളുടെ എണ്ണത്തില്‍ കേരളം ഏറെ പിന്നിലായിരുന്നു. സെന്റിനല്‍ സര്‍വെയ്ലന്‍സ് സാംപ്ലിങ്ങിലൂടെ ഉറവിടം വ്യക്തമാകുമായിരുന്നു. പരിശോധനാ ഫലം വൈകുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ ഇടയാക്കുന്നുണ്ട്. പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് രോഗികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. നേരത്തെ പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ക്വാറന്റൈന്‍ സംവിധാനങ്ങളും ഒരുക്കാമായിരുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ആരോപണങ്ങളായി തള്ളാതെ ഗൗരവമായി ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണം. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it