Kerala

കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് ചികില്‍സയ്ക്കും പ്രതിരോധത്തിനും വികേന്ദ്രീകൃത സംവിധാനം, 16 ആരോഗ്യ ബ്ലോക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍

നിലവില്‍ ജില്ലാതലത്തിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും നടന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ് പ്രാദേശിക തലത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. ഇവയുടെ ഏകോപനമായിരിക്കും കലക്ടറേറ്റിലെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഇനി നിര്‍വഹിക്കുക.

കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് ചികില്‍സയ്ക്കും പ്രതിരോധത്തിനും വികേന്ദ്രീകൃത സംവിധാനം, 16 ആരോഗ്യ ബ്ലോക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍
X

കോട്ടയം: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗചികില്‍സയും പ്രതിരോധപ്രവര്‍ത്തനങ്ങളും ആരോഗ്യബ്ലോക്ക് തലത്തില്‍ വികേന്ദ്രീകരിക്കുന്നതിന് നടപടികളായി. നിലവില്‍ ജില്ലാതലത്തിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും നടന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ് പ്രാദേശിക തലത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. ഇവയുടെ ഏകോപനമായിരിക്കും കലക്ടറേറ്റിലെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഇനി നിര്‍വഹിക്കുക.

ആരോഗ്യവകുപ്പും പോലിസും സംയുക്തമായാണ് നടപടികള്‍ ഊര്‍ജിതമാക്കുക. ജില്ലാ കലക്ടര്‍ എം അഞ്ജന ഇന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തു. വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 ഹെല്‍ത്ത് ബ്ലോക്കുകളിലും പ്രത്യേക കൊറോണ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും.

സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുക. രോഗം സ്ഥിരീകരിക്കുന്നവരെ ചികില്‍സാകേന്ദ്രങ്ങളില്‍ എത്തിക്കുക, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി രോഗപരിശോധന നടത്തുക, പരിശോധനാ വിവരങ്ങള്‍ സംസ്ഥാനതല പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുക, സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ക്വാറന്റയിന്‍ ഉറപ്പാക്കുക തുടങ്ങി ചുമതലകള്‍ ഇനി ബ്ലോക്ക് തലത്തില്‍ നിര്‍വഹിക്കും.

രോഗം സ്ഥിരീകരിക്കുന്നവരെ പ്രവേശിപ്പിക്കുന്നതിന് എല്ലാ കണ്‍ട്രോള്‍ റൂമുകളെയും സമീപമേഖലയിലെ ഒരു കൊവിഡ് പ്രാഥമികചികില്‍സാ കേന്ദ്രവുമായി (സിഎഫ്എല്‍ടിസി) ബന്ധിപ്പിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനും നടപടികളായിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികില്‍സാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏതാനും കേന്ദ്രങ്ങളില്‍നിന്നു മാത്രം നടത്തുന്നതിന് പരിമിതികളുണ്ടെന്നും ഇത് പരിഹഹിക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന പുതിയ സംവിധാനം പഴുതുകളില്ലാതെ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ പോലിസ് മേധാവി ജി ജയദേവ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ആര്‍ രാജന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സി ജെ സിതാര തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ആരോഗ്യ ബ്ലോക്ക് തല കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍

(ഫോണ്‍ നമ്പരുകള്‍ ബ്രാക്കറ്റില്‍)

1.പനച്ചിക്കാട്-ഗവണ്‍മെന്റ് പോളിടെക്‌നിക്ക് നാട്ടകം (9446265764)

2.ഏറ്റുമാനൂര്‍- ഗവണ്‍മെന്റ് ബോയ്‌സ് എച്ച്എസ്എസ് ഏറ്റുമാനൂര്‍ (9447755693)

3.ഇടയാഴം- സാമൂഹികാരോഗ്യകേന്ദ്രം ഇടയാഴം (8547606909)

4.തലയോലപ്പറമ്പ്- കടുത്തുരുത്തി ഐടിഐ (കൊവിഡ് സാമ്പിള്‍ ശേഖരണ യൂനിറ്റും ഇവിടെയുണ്ട്- 9633871917)

5.അതിരമ്പുഴ- കെഇ സ്‌കൂള്‍ മാന്നാനം (9496323103)

6.കുമരകം- ഗവണ്‍മെന്റ് എച്ച്എസ്എസ് കുമരകം (9447134334)

7.മുണ്ടന്‍കുന്ന്- ക്രോസ് റോഡ് എച്ച്എസ് കൂരോപ്പട (9496346515)

8.ഉഴവൂര്‍- സിഎച്ച്‌സി രാമപുരം (8075515739)

9.അറുന്നൂറ്റിമംഗലം-സാമൂഹികാരോഗ്യകേന്ദ്രം അറുന്നൂറ്റി മംഗലം (9447208298)

10.കറുകച്ചാല്‍-എംജിഎം സ്‌കൂള്‍ ഞാലിയാകുഴി (9447367231)

11.ഉള്ളനാട്- ളാലം ബ്ലോക്ക് ഓഫിസ് (9447456557)

12.എരുമേലി-സാമൂഹികാരോഗ്യകേന്ദ്രം എരുമേലി (7025244369)

13.ഇടയിരിക്കപ്പുഴ- സാമൂഹികാരോഗ്യകേന്ദ്രം ഇടയിരിക്കപ്പുഴ (9048418854)

14.കൂടല്ലൂര്‍- കുറവിലങ്ങാട് താലൂക്ക് ആശുപത്രി (9847716938)

15.ഇടമറുക്- സിപിഎഎസ് സിടിഇ ഈരാറ്റുപേട്ട (9496346115)

16.പൈക-സാമൂഹികാരോഗ്യകേന്ദ്രം പൈക (9495839833)

Next Story

RELATED STORIES

Share it