Kerala

എംജി സര്‍വകലാശാലയില്‍ കൊവിഡ് പരിശോധന; 88 പേരുടെയും ഫലം നെഗറ്റീവ്

ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ പരിശോധന നടത്തിയത്.

എംജി സര്‍വകലാശാലയില്‍ കൊവിഡ് പരിശോധന; 88 പേരുടെയും ഫലം നെഗറ്റീവ്
X

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഇന്ന് കൊവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 88 പേരുടെയും ഫലം നെഗറ്റീവ്. ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ പരിശോധന നടത്തിയത്.

സമ്പര്‍ക്കസാധ്യത കൂടുതലുള്ള സെക്യൂരിറ്റി ജീവനക്കാര്‍, ഗര്‍ഡനര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാംപിളുകളാണ് ശേഖരിച്ചത്. മറ്റു ജില്ലകളില്‍നിന്ന് എത്തി ജോലിചെയ്യുന്നവരെയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെയുമാണ് പ്രധാനമായും പരിഗണിച്ചത്. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ.സി ജെ സിതാര, എംസിഎച്ച് ഓഫിസര്‍ ബി ശ്രീലേഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it