- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്; 29 പേര്‍ രോഗമുക്തരായി, ഏഴുപേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16,448 പേരില്‍ 16,229 പേര്‍ വീടുകളിലും 219 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തരായി. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ചെന്നൈയില്‍നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികള്‍ (59, സ്ത്രീ, 28, പുരുഷന്‍), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (28, സ്ത്രീ), അന്നമനട സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (34, സ്ത്രീ), സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ ഊരകം സ്വദേശി (60, സ്ത്രീ), നേരത്തെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്റെ അമ്മയായ വലക്കാവ് സ്വദേശി (52, സ്ത്രീ), കുന്നംകുളം സ്വദേശി (50, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂണ്‍ 25 ന് ഖത്തറില്‍നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (26, സ്ത്രീ), ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (4 വയസ്സുള്ള ആണ്‍കുട്ടി), ജൂലൈ 01 ന് മുംബെയില്‍ നിന്ന് വന്ന 3 കാറളം സ്വദേശികള്‍ (50, പുരുഷന്‍, 42, സ്ത്രീ, 17 വയസ്സുള്ള ആണ്‍കുട്ടി), ഡല്‍ഹിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (31, പുരുഷന്‍), വിദേശത്തുനിന്ന് വന്ന കുന്ദംകുളം സ്വദേശി (38, പുരുഷന്‍), ജൂണ്‍ 27 ന് മുംബെയില്‍നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷന്‍), ജൂലൈ 04 ന് ചെന്നൈയില്‍നിന്ന് വന്ന ചാലക്കുടി സ്വദേശി (46, സ്ത്രീ), ജൂലൈ മൂന്നിന് ഹൈദരാബാദില്‍നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷന്‍), ജൂണ്‍ 24 ന് കുവൈത്തില്‍നിന്ന് വന്ന എടത്തിരുത്തി സ്വദേശി (54, പുരുഷന്‍), ജൂണ്‍ 29 ന് ഖത്തറില്‍നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ജൂണ്‍ 30 ന് കുവൈത്തില്‍നിന്ന് വന്ന ചാവക്കാട് സ്വദേശി (38, പുരുഷന്‍), ജൂണ്‍ 24 ന് കുവൈത്തില്‍നിന്ന് വന്ന എടത്തിരുത്തി സ്വദേശി (34, പുരുഷന്‍), ജൂണ്‍ 26 ന് ദുബയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(29, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന 37 വയസ്സുകാരന്‍, വിദേശത്തുനിന്ന് വന്ന പെരിമ്പിലാവ് സ്വദേശി (46, പുരുഷന്‍), ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന എറിയാട് സ്വദേശി (36, പുരുഷന്‍), ജൂലൈ 08 ന് മാംഗ്ളൂരില്‍ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (48, പുരുഷന്‍), വിദേശത്തുനിന്ന് വന്ന മാടവന സ്വദേശി (30, പുരുഷന്‍), എന്നിവരടക്കം 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16,448 പേരില്‍ 16,229 പേര്‍ വീടുകളിലും 219 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 38 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1069 പേരെ വ്യാഴാഴ്ച നിരീക്ഷണത്തില്‍ പുതുതായി ചേര്‍ത്തു. 1,786 പേരെ നിരീക്ഷണകാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണപട്ടികയില്‍നിന്നും ഒഴിവാക്കി. ഇന്ന് 340 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 14,038 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 12,748 സാംപിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1290 സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തിലുളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 5295 ആളുകളുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT