- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൊവിഡ്; 135 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
90 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഐ എന്‍ എച്ച് സഞ്ജീവനിയിലെ ഒരു ഉദ്യോഗസ്ഥനും മൂന്നു നാവിക സേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ചെങ്ങമനാട്,പള്ളുരുത്തി,ഫോര്‍ട്ട് കൊച്ചി,മട്ടാഞ്ചേരി,കളമശ്ശേരി, ഉദയംപേരൂര്‍ മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 135 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 90 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഡല്‍ഹിയില്‍ നിന്നെത്തിയ അങ്കമാലി സ്വദേശി,മുംബൈയില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി ,ജാര്‍ഖണ്ഡ് സ്വദേശി,മുംബൈയില്‍ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി,തമിഴ്‌നാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐ എന്‍ എച്ച് സഞ്ജീവനിയിലെ ഒരു ഉദ്യോഗസ്ഥനും മൂന്നു നാവിക സേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ചെങ്ങമനാട്,പള്ളുരുത്തി,ഫോര്‍ട്ട് കൊച്ചി,മട്ടാഞ്ചേരി,കളമശ്ശേരി, ഉദയംപേരൂര്‍ മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്.
ചെങ്ങമനാട് 16 പേര്‍ക്കും ഫോര്‍ട്ട് കൊച്ചിയിലും പള്ളുരുത്തിയിലും 10 പേര്‍ക്ക് വീതവും മട്ടാഞ്ചേരിയില്‍ എട്ടു പേര്‍ക്കും,കളമശ്ശേരിയില്‍ ആറു പേര്‍ക്കും ഉദയംപേരൂരില്‍ അഞ്ചു പേര്‍ക്കും,ചളിക്കവട്ടത്ത് നാലു പേര്‍ക്കും ആലങ്ങാട്,കുട്ടമ്പുഴ,തൃക്കാക്കര,വടുതല, മൂലംകുഴി,ഇടക്കൊച്ചി മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും എടക്കാട്ടുവയല്‍,ഏലൂര്‍,കരുമാലൂര്‍,കലൂര്‍,കവളങ്ങാട്, ചെല്ലാനം,സൗത്ത് വാഴക്കുളം മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
കൂടാതെ എറണാകുളത്ത് ജോലി ചെയുന്ന രണ്ട് അതിഥി തൊഴിലാളികള്‍,എറണാകുളത്ത് ജോലി ചെയുന്ന പശ്ചിമ ബംഗാള്‍ സ്വദേശി,എറണാകുളത്ത് ജോലി ചെയുന്ന രണ്ട് പാലക്കാട് സ്വദേശികള്‍,അങ്കമാലി സ്വദേശിനി,എളങ്കുന്നപ്പുഴ സ്വദേശി,കടുങ്ങല്ലൂര്‍ സ്വദേശിനി,കരുവേലിപ്പടി സ്വദേശിനി,കാലടി സ്വദേശി,കുമ്പളങ്ങി സ്വദേശിനി,തോപ്പുംപടി സ്വദേശിനി ,പല്ലാരിമംഗലം സ്വദേശിനി,മഞ്ഞപ്ര സ്വദേശി,മണിപ്പൂര്‍ സ്വദേശി,മലപ്പുറം സ്വദേശിനി,മുളന്തുരുത്തി സ്വദേശി,മൂക്കന്നൂര്‍ സ്വദേശി,വെങ്ങോല സ്വദേശി,വടക്കേക്കര സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകയായിരുന്ന അങ്കമാലി സ്വദേശിനി,ചെങ്ങമനാട് സ്വദേശിനിയായ ആശാ പ്രവര്‍ത്തക,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പായിപ്ര സ്വദേശിനി,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ എടത്തല സ്വദേശിനി,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ തിരുമാറാടി സ്വദേശി,അങ്കമാലി സ്വദേശി,ഇരുമ്പനം സ്വദേശി,എടത്തല സ്വദേശിനി,കവളങ്ങാട് സ്വദേശി ,കാഞ്ഞൂര്‍ സ്വദേശി,കുമ്പളങ്ങി സ്വദേശി,കൂവപ്പടി സ്വദേശി,കോട്ടുവള്ളി സ്വദേശി,തമ്മനം സ്വദേശി ,തൃപ്പുണിത്തുറ സ്വദേശിനി,പള്ളിപ്പുറം സ്വദേശി,പായിപ്ര സ്വദേശി,പാറക്കടവ് സ്വദേശി,മരട് സ്വദേശി,വടുതല സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് ജില്ലയില്‍ 90 പേര്‍ രോഗമുക്തി നേടി . എറണാകുളം ജില്ലക്കാരായ 86 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 4 പേരും ഉള്‍പ്പെടുന്നു.ഇന്ന് 1019 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16604 ആണ്. ഇതില്‍ 14204 പേര്‍ വീടുകളിലും, 134 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 171 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 2020 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1613 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1627 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 637 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1733 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
റെയില്‍വേ മേല്‍പ്പാലത്തിന് വിട്ട് നല്കുന്ന സ്ഥലം സന്ദര്‍ശിച്ചു
16 Jan 2025 6:03 PM GMTഫാത്തിമ ഫിദയുടെ മരണം; സ്കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്‍...
16 Jan 2025 5:58 PM GMTഷിബിന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സയ്യിദ് മുഈനലി...
16 Jan 2025 5:53 PM GMTകഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം...
16 Jan 2025 5:51 PM GMTസിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്‍ത്തകര്‍...
16 Jan 2025 5:46 PM GMTദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMT