- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്സിനേഷന് : സംസ്ഥാനത്ത് അമ്പത് ലക്ഷത്തിലധികം വാക്സിന് നല്കി എറണാകുളം ജില്ല
ജില്ലയില്‍ 50,06731 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 2984401 ആദ്യ ഡോസും , 2022330 രണ്ടാം ഡോസ് വാക്സിനുമാണ്. ഇതില്‍ 520527 ഡോസ് കൊവാക്സിനും 4470644 ഡോസ് കൊവിഷില്‍ഡും 15560 ഡോസ് സ്പുട്നിക് വാക്സിനുമാണ് .രണ്ടാം ഡോസ് വാക്സിനേഷനില്‍ 74 ശതമാനം പൂര്‍ത്തിയാക്കി.ഡിസംബര്‍ അവസാനത്തോടെ നൂറ് ശതമാനം രണ്ടു ഡോസ് എന്ന ലക്ഷ്യത്തിലേക്ക് ജില്ല മുന്നേറുകയാണെന്നും അധികൃതര്‍ അറിയിച്ചു
കൊച്ചി: കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിരോധത്തിന്റെ മുഖ്യ ആയുധമായ വാക്സിനേഷന് യജ്ഞത്തില്‍ , അമ്പത് ലക്ഷത്തിലധികം ഡോസ് വാക്സിന് നല്കിയ കേരളത്തിലെ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം. ജില്ലയില്‍ 2021 ജനുവരി 16 ന് തുടങ്ങിയ കൊവിഡ് വാക്സിനേഷന് , ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നല്‍കിയത് . തുടര്‍ന്ന്, ഘട്ടം ഘട്ടമായി 18 വയസ്സിനു മുകളിലുള്ള അര്ഹതപെട്ടതും സമ്മതമുള്ള എല്ലാവര്ക്കും ഒക്ടോബര്‍ 2 ഓടു കൂടി ഒന്നാം ഡോസ് നല്കി .
ആദ്യ ഡോസില്‍ 100 ശതമാനം എന്ന നേട്ടം ജില്ല കൈവരിച്ചു.ജില്ലാ ഭരണകൂടത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും, എന്‍ എച്ച് എം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , തൊഴില്‍, പോലിസ് വകുപ്പുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധ്യമായത്. ഇതിനായി 105 സര്‍ക്കാര്‍ ആശുപത്രികള്‍ 80 ഔട്ട് റീച്ച് സെന്ററുകള്‍ 84 സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിച്ചു.
എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം വാക്സിനേഷന് പരിപാടികളും ജില്ലയില്‍ സംഘടിപ്പിച്ചു. കടല്‍ ക്ഷോഭവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിച്ച ചെല്ലാനം നിവാസികള്‍ക്കായി സംഘടിപ്പിച്ച 'ചെല്ലാവാക്സ് ', ജില്ലയിലെ ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ക്കായി 'െ്രെടബ് വാക്സ്', ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച 'ഗസ്റ്റ് വാക്സ്', കിടപ്പ് രോഗികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കുമായി സംഘടിപ്പിച്ച 'ഡിസ്പാല്‍ വാക്സ്' തുടങ്ങിയ പ്രത്യേകം വാക്സിനേഷന് ഡ്രൈവുകള്‍ വഴി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വാക്സിന് എത്തിക്കാനായതായി ആരോഗ്യവകപ്പ് അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ക്കായി മാതൃകവചം എന്ന പേരില്‍ പ്രത്യേക വാക്സിനേഷന് ഡ്രൈവും സംഘടിപ്പിച്ചു.
കൂടാതെ വൃദ്ധ സദനങ്ങളിലെ അന്തേവാസികള്‍, ജയില്‍ അന്തേവാസികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വാക്സിന് നല്കാനായും പ്രത്യേക വാക്സിനേഷന് ക്യാംപുകള്‍ ജില്ലയില്‍ സംഘടിപ്പിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.ജില്ലയില്‍ 50,06731 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 2984401 ആദ്യ ഡോസും , 2022330 രണ്ടാം ഡോസ് വാക്സിനുമാണ്. ഇതില്‍ 520527 ഡോസ് കൊവാക്സിനും 4470644 ഡോസ് കൊവിഷില്‍ഡും 15560 ഡോസ് സ്പുട്നിക് വാക്സിനുമാണ് .രണ്ടാം ഡോസ് വാക്സിനേഷനില്‍ 74 ശതമാനം പൂര്‍ത്തിയാക്കിയ എറണാകുളം, ഡിസംബര്‍ അവസാനത്തോടെ നൂറ് ശതമാനം രണ്ടു ഡോസ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMT