Kerala

കൊവിഡ്; പൗരന്മാര്‍ക്ക് വാക്‌സിന്‍ എന്തുകൊണ്ട് സൗജന്യമായി നല്‍കുന്നില്ല; കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് ആവശ്യമുള്ള വാക്സീന്‍ ഡോസ് എപ്പോള്‍ ലഭ്യമാക്കുമെന്നറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.ആര്‍ബിഐ നല്‍കിയ 54,000 കോടി രൂപയുടെ അധിക ലാഭം സൗജന്യ വാക്സീനിനായി മാറ്റിവെച്ചുകൂടെ എന്നും ഡിവിഷന്‍ ബഞ്ച് ആരാഞ്ഞു

കൊവിഡ്; പൗരന്മാര്‍ക്ക് വാക്‌സിന്‍ എന്തുകൊണ്ട് സൗജന്യമായി നല്‍കുന്നില്ല; കേന്ദ്രത്തോട് ഹൈക്കോടതി
X

കൊച്ചി: കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാത്തതിനെതിരെ കേന്ദ്രസര്‍ക്കാരിനോട് ചോദ്യമുയര്‍ത്തി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും എന്ത്കൊണ്ട് സൗജന്യ വാക്സീന്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ആരാഞ്ഞു. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യം.

രാജ്യത്തെ മൊത്തം കാര്യങ്ങളും പറയാന്‍ ഹൈക്കോടതിക്കാവില്ലെങ്കിലും കേരളത്തിന് ആവശ്യമുള്ള വാക്സീന്‍ ഡോസ് എപ്പോള്‍ ലഭ്യമാക്കുമെന്നറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.ആര്‍ബിഐ നല്‍കിയ അധിക ലാഭം സൗജന്യ വാക്സീനിനായി മാറ്റിവെച്ചുകൂടെ എന്നും ഡിവിഷന്‍ ബഞ്ച് ആരാഞ്ഞു. കേന്ദ്രം സൗജന്യ വാക്സീന്‍ നല്‍കാതെ സംസ്ഥാനങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് കോടതി ആരാഞ്ഞു.ഫെഡറലിസം പറയേണ്ട സമയമല്ലിത്.രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യ വാക്സീന്‍ ലഭ്യമാക്കാന്‍ വേണ്ടിവരുമെന്ന് കരുതുന്നത് 34, 000 കോടി രൂപയാണ്.

ആര്‍ബിഐ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ രൂപ അധിക ലാഭ വിഹിതമായി നല്‍കിയിട്ടുണ്ട്. ഈ തുക വാക്സീന്‍ വിതരണത്തിന് ഉപയോഗിച്ച് കൂടെയെന്നും കോടതി ചോദിച്ചു.എന്നാല്‍ ഇത് നയമപരമായ കാര്യമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. വാക്സീന്‍ നയം കേന്ദ്രം മാറ്റിയതോടെ കുത്തിവെപ്പുകളുടെ എണ്ണം കുറഞ്ഞതായി ഹരജിക്കാര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫീസര്‍മാരെയും കോടതി ജീവനക്കാരെയും എന്ത് കൊണ്ട് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ബുധനാഴ്ച ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സംസ്ഥാനത്തോട് കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it