Kerala

കൊവിഡ് വാക്‌സിന്‍; കേരളത്തിനുള്ള വാക്‌സിനുമായി രണ്ടാമത്തെ വിമാനം നാളെ കൊച്ചിയില്‍ എത്തും

പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളിലാണ് വാക്‌സിന്‍ എത്തിക്കുന്നത്.എറണാകുളം,കോഴിക്കോട്,ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനാണ് എത്തുന്നത്.12 ബോക്‌സുകള്‍ എറണാകുളത്തിനും ഒമ്പതു ബോക്‌സുകള്‍ കോഴിക്കോടിനും ഒരു ബോക്‌സ ലക്ഷദ്വീപിനുമാണ്

കൊവിഡ് വാക്‌സിന്‍; കേരളത്തിനുള്ള വാക്‌സിനുമായി രണ്ടാമത്തെ വിമാനം നാളെ കൊച്ചിയില്‍ എത്തും
X

കൊച്ചി: കൊവിഡ് വാക്‌സിന്റെ കേരളത്തിലേക്കുള്ള രണ്ടാമത്തെ ലോഡ് നാളെ കൊച്ചിയില്‍ എത്തും.ഗോ എയറിന്റെ വിമാനത്തില്‍ നാളെ രാവിലെ 11.15 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്‌സിന്‍ എത്തും.പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളിലാണ് വാക്‌സിന്‍ എത്തിക്കുന്നത്.എറണാകുളം,കോഴിക്കോട്,ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനാണ് എത്തുന്നത്.12 ബോക്‌സുകള്‍ എറണാകുളത്തിനും ഒമ്പതു ബോക്‌സുകള്‍ കോഴിക്കോടിനും ഒരു ബോക്‌സ ലക്ഷദ്വീപിനുമാണ്.

കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിന്‍ ട്രക്കുകളില്‍ റോഡുമാര്‍ഗം വിമാനത്താവളത്തില്‍ നിന്നും കൊണ്ടു പോകും. ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്ടര്‍ മാര്‍ഗമായിരിക്കും കൊണ്ടു പോകുക.ഈ മാസം 13 നാണ് പുന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കേരളത്തിനായുള്ള ആദ്യ ഘട്ട വാക്‌സിന്‍ എത്തിയത്. 15 ബോക്‌സുകളില്‍ ആയി 1.8 ലക്ഷം ഡോസ് വാക്സിന്‍ ആണ് എറണാകുളത്തിനായി എത്തിച്ചത്. ഓരോ ബോക്‌സിലും 12000 ഡോസ് വാക്സിന്‍ ആണ് ഉള്ളത്. ഇതില്‍ 73000 ഓളം ഡോസ് വാക്സിന്‍ എറണാകുളം ജില്ലയില്‍ തന്നെ വിതരണം ചെയ്യാനുള്ളതായിരുന്നു. 9240 ഡോസ് വാക്സിന്‍ ഇടുക്കി ജില്ലയിലേക്കും 29170 ഡോസ് കോട്ടയം ജില്ലയിലേക്കും 30870 ഡോസ് പാലക്കാട് ജില്ലയിലേക്കും 37640 ഡോസ് തൃശ്ശൂര്‍ ജില്ലയിലേക്കും കൊണ്ടുപോയിയിരുന്നു.

Next Story

RELATED STORIES

Share it