- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കും
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതുവരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021 സപ്തംബര്‍ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിദേശം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് മഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ രണ്ടും മൂന്നും പാദത്തിലെ നികുതി അടയ്ക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ മുതലുള്ള ആദ്യപാദത്തിലെ നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കൊവിഡ് മഹാമാരി മൂലം വാഹനഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴില്‍ രാഹിത്യവും പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
RELATED STORIES
റേഷന് വിതരണ പ്രതിസന്ധി: സര്ക്കാര് ജനങ്ങളുടെ അന്നം മുട്ടിക്കുന്നു:...
14 Jan 2025 10:29 AM GMTസ്പാനിഷ് സൂപ്പര് കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്...
13 Jan 2025 2:14 AM GMTലയണല് മെസ്സി കേരളത്തില് എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര് 2 വരെ...
11 Jan 2025 3:11 PM GMTഇംഗ്ലീഷ് പ്രീമിയര് ലീഗ് ഭീമന്മാരായ ലിവര്പൂളിനെ സ്വന്തമാക്കാന്...
10 Jan 2025 7:00 AM GMTഫ്രഞ്ച് ഇതിഹാസ മാനേജര് ദിദിയര് ദെഷാംപ്സ് 2026 ലോകകപ്പോടെ വിരമിക്കും
9 Jan 2025 6:34 AM GMT2026 ലോകകപ്പ് അവസാനത്തേത്; മെസിക്കും സുവാരസിനും ഒപ്പം...
8 Jan 2025 10:30 AM GMT