- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയമലംഘനം; എറണാകുളം ജില്ലയില്‍ കര്‍ശന പരിശോധന നടത്തും : മന്ത്രി വി എസ് സുനില്‍കുമാര്‍
മാസ്ക് ധരിക്കാത്ത ആളുകള്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. കൊച്ചി പോലുള്ള നഗരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കൊവിഡ് ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്കി
കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് നിയമ ലംഘനങ്ങള്‍ പരിശോധിക്കാനായി പോലിസ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാസ്ക് ധരിക്കാത്ത ആളുകള്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവില്‍ നിയന്ത്രണ വിധേയമാണെന്നും പക്ഷെ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. ആദ്യ പരിഗണന കൊവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കൊവിഡ് ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്കി.
പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണ്‍ വഴി വിവരമറിയിക്കണം. രോഗ ലക്ഷണങ്ങള്‍ മറച്ചു വെക്കരുത്. എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു. അനാവശ്യമായി മാര്‍ക്കറ്റുകളില്‍ ആളുകള്‍ എത്തുന്ന സ്ഥിതി ഉണ്ടാവരുത്. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ മാര്‍ക്കറ്റുകളില്‍ അണു നശീകരണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ മാര്‍ക്കറ്റുകളിലും അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
എറണാകുളം മാര്‍ക്കറ്റില്‍ 26പേരുടെ കോവിഡ് പരിശോധന മുന്‍പ് നടത്തിയിരുന്നു. ഇന്ന് 40 പേരുടെ സാമ്പിള്‍ ശേഖരിക്കും. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പടുത്തണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുടെ താമസ സൗകര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. സ്ഥാപന നിരീക്ഷണ സംവിധാനം ഒരുക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചു ജില്ലാ ഭരണ കൂടം സാമ്പത്തിക സഹായം നല്‍കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ ബാങ്കുകള്‍ ഉള്‍പ്പടെ അടച്ചിടാനും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ജില്ല കംക്ടര് എസ് സുഹാസ്, എസ് പി കെ കാര്‍ത്തിക്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT