Kerala

കൊവിഡ്: സമ്പര്‍ക്ക രോഗികളുടെ വര്‍ധന; എറണാകുളത്തും ആശങ്ക ഉയരുന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയാണ് കണ്ടു വരുന്നത്. ഇന്നലെ മാത്രമാമായി എറണാകുളത്ത് 97 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കൊവിഡ് ഏറെ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും ചെല്ലാനം,ആലുവ,കീഴ്മാട് ക്ലസ്റ്ററുകളാണ്.ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും 19 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍ നിന്നും 37 പേര്‍ക്കും കീഴ്മാട് ക്ലസ്റ്ററില്‍നിന്നും 15 പേര്‍ക്കും ഇന്നലെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

കൊവിഡ്: സമ്പര്‍ക്ക രോഗികളുടെ വര്‍ധന; എറണാകുളത്തും ആശങ്ക ഉയരുന്നു
X

കൊച്ചി: കൊവിഡ് വ്യാപനവുായി ബന്ധപ്പെട്ട് തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും ആശങ്കവര്‍ധിക്കുന്നു.ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കവര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയാണ് കണ്ടു വരുന്നത്. ഇന്നലെ മാത്രമാമായി എറണാകുളത്ത് 97 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കൊവിഡ് ഏറെ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും ചെല്ലാനം,ആലുവ,കീഴ്മാട് ക്ലസ്റ്ററുകളാണ്.ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും 19 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍ നിന്നും 37 പേര്‍ക്കും കീഴ്മാട് ക്ലസ്റ്ററില്‍നിന്നും 15 പേര്‍ക്കും ഇന്നലെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കീഴ്മാട് സ്വദേശി,കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍,അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തൃക്കാക്കര സ്വദേശിനി,എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കിഴക്കമ്പലം സ്വദേശിനി,നേരത്തെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയുടെ ഭാര്യ,ജൂലൈ 14ന്ന് രോഗം സ്ഥിരീകരിച്ച പച്ചാളം സ്വദേശിയുടെ അടുത്ത രണ്ടു ബന്ധുക്കള്‍ എന്നിവരെക്കൂടാതെ ചൊവ്വര സ്വദേശിയായ ഒമ്പതു വയസുള്ള കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഇടപ്പള്ളി സ്വദേശിനിയും ഇവരുടെ 2 വയസ്സുള്ള കുട്ടിയും.മരട് മാര്‍ക്കറ്റിലെ പഴം പച്ചക്കറി വിതരണക്കാരനായ കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍,ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനായ എഴുപുന്ന സ്വദേശി,സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളള ഇടുക്കി സ്വദേശിനി,ചേര്‍ത്തലയിലെ ബാങ്ക് ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി,ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള നീലീശ്വരം- മലയാറ്റൂര്‍ സ്വദേശിനി,നേരത്തെ രോഗം സ്ഥിരീകരിച്ച കളമശ്ശേരി മെഡിക്കല്‍ കോളജിലെ ശുചീകരണ ' ജീവനക്കാരന്റെ അടുത്ത ബന്ധുവായ കളമശ്ശേരി സ്വദേശി,കൂടാതെ 56 വയസുള്ള മട്ടാഞ്ചേരി സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

764 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ചെല്ലാനം മേഖലയില്‍ കൊവിഡിനൊപ്പം ഇവിടെ നേരിടുന്ന രൂക്ഷമായ കടല്‍കയറ്റവും പ്രദേശവാസികളെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്നലെ രൂക്ഷമായ കടല്‍കയറ്റമാണ് പ്രദേശത്ത് ഉണ്ടായത്.

Next Story

RELATED STORIES

Share it