Kerala

പാര്‍ട്ടിയുമായി യോജിച്ചുപോവുന്നില്ല; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ

പാലക്കാട് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് എംഎല്‍എയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നത്. എംഎല്‍എ തെറ്റ് തിരുത്തണമെന്നും പ്രാദേശിക നേതൃത്വവുമായി യോജിച്ചുപോവണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.

പാര്‍ട്ടിയുമായി യോജിച്ചുപോവുന്നില്ല; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ
X

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ. പാര്‍ട്ടിയുമായി എംഎല്‍എ യോജിച്ചുപോവുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി. പാലക്കാട് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് എംഎല്‍എയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നത്. എംഎല്‍എ തെറ്റ് തിരുത്തണമെന്നും പ്രാദേശിക നേതൃത്വവുമായി യോജിച്ചുപോവണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.

ശാസനയ്ക്ക് പിന്നാലെ മുഹ്‌സിനെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി. മുഹ്‌സിന്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും ഒരുവിഭാഗം മുഹ്‌സിനെതിരേ വിര്‍മശനവുമായി രംഗത്തെത്തിയിരുന്നു. മുഹ്‌സിന് പകരം ജില്ലാ എക്‌സിക്യൂട്ടീവ് ഒ കെ സെയ്ദലവിയെ മല്‍സരിപ്പിക്കണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ ആവശ്യം.

പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയും ജില്ലാ എക്‌സിക്യൂട്ടീവ് തയ്യാറാക്കി. പട്ടാമ്പിയില്‍ മുഹ്‌സിനൊപ്പം ഒ കെ സെയ്ദലവിയുടെ പേരും പട്ടാമ്പിയിലെ സാധ്യത പട്ടികയിലുണ്ട്. മണ്ണാര്‍കാടേക്ക് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠന്‍ പാലോട്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എക്‌സിക്യൂട്ടീവില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it