- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പോലിസിനെതിരേ വിമര്‍ശനം
തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങളുടെ കരടിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അന്തിമരൂപം നൽകും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരടക്കമുളള പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റ് പുരോഗമിക്കുന്നത്. സെക്രട്ടറിയേറ്റ് ഇന്ന് സമാപിക്കും. നാളെ ആരംഭിക്കുന്ന ത്രിദിന സംസ്ഥാന കമ്മറ്റിയിൽ സെക്രട്ടേറിയറ്റ് തയാറാക്കുന്ന തെറ്റുതിരുത്തല്‍ കരട് അവതരിപ്പിക്കും.
തിരുവനന്തപുരം: പോലിസിന്റെ ഭാഗത്തു നിന്നും നിരന്തരമുണ്ടാവുന്ന വീഴ്ചകള്‍ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളെ ബാധിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ലോക്കപ്പ് മർദ്ദനം, അന്വേഷണ പാളിച്ചകൾ, കസ്റ്റഡി മരണം തുടങ്ങി പോലിസിനെതിരേ ആരോപണങ്ങൾ അനവധിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാണെങ്കിലും പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുന്നില്ല. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മിക്കതും നടപ്പായിട്ടും നേട്ടമുണ്ടാക്കാനായില്ലെന്നും വിമര്‍ശം ഉയർന്നു.
അതേസമയം, തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങളുടെ കരടിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അന്തിമരൂപം നൽകും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരടക്കമുളള പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റ് പുരോഗമിക്കുന്നത്. സെക്രട്ടറിയേറ്റ് ഇന്ന് സമാപിക്കും. നാളെ ആരംഭിക്കുന്ന ത്രിദിന സംസ്ഥാന കമ്മറ്റിയിൽ സെക്രട്ടേറിയറ്റ് തയാറാക്കുന്ന തെറ്റുതിരുത്തല്‍ കരട് അവതരിപ്പിക്കും. സംസ്ഥാന സമിതി ചര്‍ച്ച ചെയ്തശേഷമായിരിക്കും തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപമാവുക.
നേതാക്കളുടെ ഗൃഹസന്ദർശന പരിപാടി തുടരാൻ സെക്രട്ടറിയേറ്റിൽ ധാരണയായി. വിശ്വാസികള്‍ക്കെതിരല്ല പാര്‍ട്ടിയെന്നു വീട്ടമ്മമാരെ ബോധ്യപ്പെടുത്താനാവണമെന്നും യോഗം നിർദേശിച്ചു. കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റ് തിരുത്തൽ കരട് രേഖയിൻമേലുള്ള ചർച്ചയാണ് സെക്രട്ടറിയേറ്റിൽ ഇന്നലേയും നടന്നത്. പാർട്ടി നേതാക്കളുടെ ഗൃഹസന്ദർശന പരിപാടി വിജയമാണെന്നും ഭാവിയിലും തുടരണമെന്ന നിർദേശമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്. ജനങ്ങളുമായി നേതാക്കൾ നിരന്തര സമ്പർക്കം പുലർത്തണം. ശബരിമല വിഷയത്തിലടക്കം ജനങ്ങളിലുണ്ടായ വിരുദ്ധ വികാരം മറികടക്കാൻ ഇതുപകരിക്കും. പ്രാദേശിക നേതാക്കൾ വീടുകളിലെത്തി കാര്യങ്ങൾ വിശദീകരിക്കണം. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇത് സഹായിക്കുമെന്നും യോഗം വിലയിരുത്തി.
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT