Kerala

'ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ'; വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി സിപിഎം

സ്ഥലത്ത് വന്‍ തോതിലുള്ള പോലിസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. 'തക്കുടുവാവേ ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ തുടങ്ങിയ അധിക്ഷേപ മുദ്രാവാക്യങ്ങളും സിപിഎം പ്രവര്‍ത്തകര്‍ വിളിച്ചു.

ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ; വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി സിപിഎം
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായി വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി സിപിഎം. കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ ശബരീനാഥന് എതിരേ മുദ്രാവാക്യം മുഴക്കി.

സ്ഥലത്ത് വന്‍ തോതിലുള്ള പോലിസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. 'തക്കുടുവാവേ ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ തുടങ്ങിയ അധിക്ഷേപ മുദ്രാവാക്യങ്ങളും സിപിഎം പ്രവര്‍ത്തകര്‍ വിളിച്ചു. കെ എസ് ശബരീനാഥനാണ് വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

പോലിസിന്റെ കസ്റ്റഡി അപേക്ഷയും റിമാന്‍ഡ് റിപോര്‍ട്ടും ശബരീനാഥന്റെ ജാമ്യാപേക്ഷയുമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്. ഉപാധികളോടെയാണ് ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പത്തുമണിക്ക് തന്നെ പോലിസിന് മുന്നില്‍ എത്തണം. മൊബൈല്‍ ഫോണ്‍ കൈമാറണം എന്നിങ്ങനെയാണ് മറ്റു ഉപാധികള്‍.

Next Story

RELATED STORIES

Share it