- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി; പാര്‍ട്ടി വിടുകയാണെന്ന് മുന്‍ ജില്ലാ കമ്മിറ്റിയംഗം
ജില്ലാ കമ്മിറ്റിയംഗവും മുന്‍ കവളങ്ങാട് ഏരിയ സെക്രട്ടറിയുമായിരുന്നു പി എന്‍ ബാലകൃഷ്ണനാണ് സിപിഎം വിടുകയാണെന്ന് പ്രഖ്യാപിച്ചത്.50 വര്‍ഷത്തിലധികമായി സിപിഎമ്മുമായുള്ള ബന്ധം താന്‍ ഉപേക്ഷിക്കുകയാണെന്ന് പി എന്‍ ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തന്നെ എന്തുകൊണ്ടാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയത് എന്നതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും പി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു
കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിതില്‍ പ്രതിഷേധമുയര്‍ത്തി ജില്ലാ കമ്മിറ്റിയംഗവും മുന്‍ കവളങ്ങാട് ഏരിയ സെക്രട്ടറിയുമായിരുന്നു പി എന്‍ ബാലകൃഷ്ണന്‍.50 വര്‍ഷത്തിലധികമായി സിപിഎമ്മുമായുള്ള ബന്ധം താന്‍ ഉപേക്ഷിക്കുകയാണെന്ന് പി എന്‍ ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ടിയുടെ കമ്മിറ്റികളില്‍ നിന്നൊഴിവാക്കുന്നത് സാധാരണയാണ്.അതില്‍ പ്രതിഷേധത്തിന്റെ കാര്യമില്ല.പക്ഷേ അങ്ങനെ ഒഴിവാക്കപെടുന്നതിന് കാരണം വേണം.ഒന്നുകില്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകണം.അല്ലെങ്കില്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ള പ്രായപരിധി കഴിഞ്ഞിരിക്കണം.അല്ലെങ്കില്‍ പാര്‍ട്ടിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്തിരിക്കണം.ഇത്തരത്തിലുള്ള യാതൊന്നുമില്ലാതെയാണ് തന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒ ഴിവാക്കിയതെന്നും പി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
തന്നെ കുറിച്ച് ആകെ പറയാന്‍ കഴിയുന്ന ഒരാക്ഷേപം രണ്ടു വര്‍ഷം മുമ്പ് താന്‍ ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടതാണ്.മാധ്യമ പ്രവര്‍ത്തകന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് മരിച്ചപ്പോള്‍ ഈ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച സമീപവുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. അതില്‍ താന്‍ ഉപയോഗിച്ച ഭാഷ മോശമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി തന്നെ താക്കീത് ചെയ്തിരുന്നു.താന്‍ ഉപയോഗിച്ച ഭാഷ തെറ്റായിപ്പോയെന്ന് ജില്ലാ കമ്മിറ്റിയില്‍ താന്‍ ഏറ്റു പറയുകയും ചെയ്തിരുന്നു.ഇതല്ലാതെ പാര്‍ട്ടിയില്‍ നിന്നും തനിക്കെതിരെ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. 51 വര്‍ഷമായി താന്‍ പാര്‍ടി അംഗത്വത്തില്‍ വന്നിട്ട്.തന്നെ എന്തുകൊണ്ടാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയത് എന്നതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും പി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ഇക്കാലമെത്രയും വീടു പോലും നോക്കാതെ പാര്‍ട്ടിയെന്ന് പറഞ്ഞു നടന്ന വ്യക്തിയാണ് താന്‍.അലവന്‍സ് മേടിച്ചല്ല താന്‍ പ്രവര്‍ത്തിച്ചിരുന്നത് സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നപ്പോള്‍ ചെറിയ അലവന്‍സ് കിട്ടിയതല്ലാതെ അതിനു മുമ്പോ ശേഷമോ ഒരലവന്‍സും താന്‍ വാങ്ങിയിട്ടില്ല.തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല.പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടില്ലെന്നും പി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.ജില്ലാ സെക്രട്ടറിയെ ആരോ തെറ്റദ്ധരിപ്പിച്ചതിന്റെ ഫലമായി തന്നോടു അദ്ദേഹത്തിന് തോന്നിയ വാശിയോ വൈര്യാഗ്യമോ നിമിത്തമായിരിക്കും തന്നെ ഒഴിവാക്കിയതെന്നാണ് താന്‍ വിശ്വസിക്കുന്നത്.
താന്‍ കാണുന്നത് വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് പാര്‍ട്ടിയ്ക്കള്ളില്‍ ആര് തെറ്റ് ചെയ്താലും താന്‍ അത് മുഖത്ത് നോക്കി ചോദിക്കും.പല വിഷയങ്ങളിലും താന്‍ നേരിട്ടും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും പി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.തന്നെ കറിവേപ്പില പോലെ യാണ് എടുത്തു കളഞ്ഞത്.സിപിഎം പോലൊരു പാര്‍ട്ടി ഇത്തരത്തില്‍ ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ല.ഇ്‌നിയുള്ള കാലം താന്‍ കൃഷിയൊക്കെ നോക്കി സ്വതന്ത്രമായി നടക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പാര്‍ട്ടിയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്നും പി എന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി.അതേ സമ്മയം പി എന്‍ ബാലകൃഷ്ണന്‍ അടക്കമുളളവര്‍ ഇരുന്ന് ചര്‍ച്ച ചെയ്താണ് ജില്ലാ കമ്മിറ്റിയിലേക്കുള്ള പാനല്‍ തയ്യാറാക്കിയതെന്ന് സി എന്‍ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
RELATED STORIES
ഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര് ദര്ഗ പൊളിച്ചു; കൃഷ്ണഭൂമിയില്...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര് ജയില് മോചിതനായി
15 Jan 2025 4:45 AM GMTസര്ക്കാര് ഓഫീസില് അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില് നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMT