Kerala

ലോക്ക് ഡൗണ്‍ തീരും വരെ മദ്യശാലകള്‍ തുറക്കേണ്ടെന്ന് സിപിഎം

17ന് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുത്താല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നു.

ലോക്ക് ഡൗണ്‍ തീരും വരെ മദ്യശാലകള്‍ തുറക്കേണ്ടെന്ന് സിപിഎം
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂന്നാംഘട്ടം തീരും വരെ മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ്. 17ന് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുത്താല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം അടച്ചുപൂട്ടലിനു ശേഷം സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കും. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിന്‍മേലുള്ള നികുതി കൂട്ടുന്നതിനാണ് ആലോചന. ലോക്ക് ഡൗണിനു പിന്നാലെ മദ്യത്തിനുള്ള ആവശ്യം വന്‍തോതില്‍ ഉയരുമെന്നതിനാല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 5% വര്‍ധന വരുത്തിയാലും പ്രതിമാസം 150 കോടിയിലേറെ അധിക വരുമാനം ലഭിച്ചേക്കാം. 1200 കോടിയാണ് സര്‍ക്കാരിന്റെ പ്രതിമാസ മദ്യവിറ്റുവരവ്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് മദ്യവില്‍പന പുനരാരംഭിച്ച ഡല്‍ഹിയും ഉത്തര്‍പ്രദേശും നികുതി വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹി 70% ആണ് നികുതി കൂട്ടിയത്. ഇതിന്റെ ചുവടുപിടിച്ചാണ് മദ്യവില്‍പ്പന പുനരാരംഭിക്കുമ്പോള്‍ നികുതി കൂട്ടുന്നത് കേരളവും പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it