Kerala

ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ ഡിയുടെ ഹരജിക്കു പിന്നില്‍ രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പുറത്തുവിടുന്നത് ഇതിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹരജിക്കാരന്‍ ക്രൈംബ്രാഞ്ചിന്റെ കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ ഡിയുടെ ഹരജിക്കു പിന്നില്‍ രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍
X

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെതിരായ ഹരജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇഡിയുടെ ഹരജിക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പുറത്തുവിടുന്നത് ഇതിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹരജിക്കാരന്‍ ക്രൈംബ്രാഞ്ചിന്റെ കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിയല്ലാത്തയാള്‍ക്ക് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് സ്വപ്ന ശബ്ദ സന്ദേശമയച്ചത്. ഈ കാലയളവിലാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്നു സ്വപ്ന സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന സ്വപ്‌നയുടെ മൊഴിയുടെ അധികാരികത പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബ്ദം തന്റേത് തന്നെയന്ന് സ്വപ്‌നയും സ്ഥിരീകരിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇ.ഡി ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

Next Story

RELATED STORIES

Share it