- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലിസ് കമ്മീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ചിറയിന്‍കീഴ് കീഴ്വിലും സ്വദേശി അരുണ്‍ദേവിനാണ് (28) മര്‍ദ്ദനമേറ്റത്.
തര്‍ക്കത്തിനൊടുവില്‍ അരുണിനെ പിടിച്ചുവലിച്ച് വിശ്രമമുറിയുടെ സമീപത്തെത്തിച്ച് ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ മര്‍ദ്ദനദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. പഴയ മോര്‍ച്ചറിക്ക് എതിര്‍വശം 17, 18, 19 വാര്‍ഡുകളിലേക്കുള്ള പ്രവേശന ഗേറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 17ാം വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന അമ്മൂമ്മയ്ക്ക് 2 ദിവസമായി അരുണ്‍ കൂട്ടിരിക്കുകയായിരുന്നു. എക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്.
പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല. ഇത് ചോദ്യം ചെയ്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ അസഭ്യം വിളിച്ചു. ഒടുവില്‍ സിഐ ഇടപെട്ട് രക്ഷിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് സുരക്ഷാ ജീവനക്കാരും കൂട്ടിരുപ്പുകാരും തമ്മില്‍ പ്രശ്‌നമുണ്ടാവുന്നതെന്ന് പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവര്‍ത്തകനായ ജോസ് വൈ ദാസും പരാതി നല്‍കി.
RELATED STORIES
ജോര്ദാന്റെ മുസ്ലിം ബ്രദര്ഹുഡ് നിരോധനവും ഇസ്രായേലും
27 April 2025 2:27 AM GMTവഖ്ഫ്: ബിജെപി നിഗൂഢമാക്കി വച്ചിരിക്കുന്നത്
26 April 2025 2:26 PM GMT''ഇസ്രായേലിനെ പോലെ ചെയ്യണം'': പഹല്ഗാം ആക്രമണവും ഹിന്ദുത്വരുടെ ...
26 April 2025 12:43 AM GMTകീഴടക്കലെന്ന കെട്ടുകഥ: ഗസയെ കീഴടക്കാന് ഇസ്രായേലിന് കഴിയാത്തതിന്റെ...
24 April 2025 4:13 PM GMTഎസ് വൈ ഖുറൈഷിക്കും ഹാമിദ് അന്സാരിയുടെ തിക്താനുഭവം
23 April 2025 12:03 PM GMT''ആ പിതാവിന്റെ നിരാശ നിറഞ്ഞ കണ്ണുകള്'' ഗസയിലെ ഒരു ഡോക്ടറുടെ സാക്ഷ്യം
22 April 2025 12:48 PM GMT