- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാമാരികാലത്തെ തൃശൂര് പൂരം മാറ്റിവയ്ക്കണമെന്ന് സാംസ്കാരിക കൂട്ടായ്മ

തൃശൂര്: കൊവിഡ് മഹാമാരികാലത്തെ തൃശൂര് പൂരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സാംസ്കാരിക കൂട്ടായ്മയുടെ പ്രസ്താവന. തൃശൂര് ജില്ലയില് മാത്രം പ്രതിദിന കൊവിഡ് ബാധിതര് ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 തമാനത്തിലെത്തിനില്ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര് പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ല. പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്ണമാക്കുന്നത്. എന്നാല്, ഇന്ന് അത്തരം ഒത്തുകൂടല് ജനവിരുദ്ധമാവുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് ഭാവിയില് ഓക്സിജനും മരുന്നുകള്ക്കുപോലും ക്ഷാമം നേരിടാം.
നിയന്ത്രണങ്ങളോ, സാമൂഹിക അകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലിസ് നിയന്ത്രണങ്ങള്ക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള് നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവയ്ക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്ക്കാരിനോടും അഭ്യര്ഥിക്കുന്നതായി പ്രസ്താവനയില് ഒപ്പുവച്ചവര് വ്യക്തമാക്കുന്നു.
പ്രസ്താവനയില് ഒപ്പുവച്ചവര്
കെ ജി ശങ്കരപ്പിള്ള
വൈശാഖന്
കല്പ്പറ്റ നാരായണന്
കെ വേണു
കെ അരവിന്ദാക്ഷന്
അഷ്ടമൂര്ത്തി
ഐ ഷണ്മുഖദാസ്
പി എന് ഗോപീകൃഷ്ണന്
ആസാദ്
ഡോ.കെ ഗോപീനാഥന്
കുസുമം ജോസഫ്
ഡോ.ടി വി സജീവ്
അഡ്വ.ചന്ദ്രശേഖര്നാരായണന്
വി എസ് ഗിരീശന്
പി എസ് മനോജ്കുമാര്
ജയരാജ് മിത്ര
അഡ്വ.കുക്കുമാധവന്
കെ സന്തോഷ് കുമാര്
ഐ ഗോപിനാഥ്
ഡോ.കെ രാജേഷ്
ഡോ.കെ വിദ്യാസാഗര്
ശരത് ചേലൂര്
കെ ജെ ജോണി
ചെറിയാന് ജോസഫ്
പി കൃഷ്ണകുമാര്
ഡോ.ബ്രഹ്മപുത്രന്
സൂസന് ലിജു
ഡോ.പി ശൈലജ
സരള ടീച്ചര്
ഡോ.സ്മിത പി കുമാര്
ഡേവിസ് വളര്ക്കാവ്
കെ സി സന്തോഷ്കുമാര്
ടി സത്യനാരായണന്
സി ആര് നീലകണ്ഠന്
RELATED STORIES
ഗൂഗിള് മാപ്പ് നോക്കി കാറില് സഞ്ചരിച്ചവര് പുഴയില് വീണു
16 March 2025 5:23 PM GMTമോഷണക്കേസ് പ്രതി പോലിസുകാരനെ കുത്തിപരിക്കേല്പ്പിച്ചു
16 March 2025 5:03 PM GMTകെഎസ്ആര്ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
16 March 2025 3:53 PM GMTഇന്ത്യയെ ഏകശില മതരാഷ്ട്രമാക്കാന് ജനങ്ങള് അനുവദിക്കില്ല: കെ കെ...
16 March 2025 2:43 PM GMTമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, കൈയിലുണ്ടായിരുന്ന ഫോൺ...
16 March 2025 1:22 PM GMTഏഴ് ജില്ലകളില് വേനല് മഴയ്ക്ക് സാധ്യത
16 March 2025 11:14 AM GMT