Kerala

കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ എസ് യു

കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ എസ് യു
X

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്യു. കുര്യന്‍ ബിജു യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്യു മത്സരിച്ചത്. 15ല്‍ 13 സീറ്റും എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്യു സ്വന്തമാക്കിയത്. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.





Next Story

RELATED STORIES

Share it