Kerala

ചുഴലിക്കാറ്റ്: ചാലക്കുടിയില്‍ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടം

ചുഴലിക്കാറ്റില്‍ വീടുകളുടെ ഷീറ്റുകള്‍ പാറിപ്പോയി. ഒട്ടേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്. ശക്തമായ കാറ്റാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചുഴലിക്കാറ്റ്: ചാലക്കുടിയില്‍ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടം
X

തൃശൂര്‍: പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റ് വീശി. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ വീടുകളുടെ ഷീറ്റുകള്‍ പാറിപ്പോയി. ഒട്ടേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്. ശക്തമായ കാറ്റാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മിന്നല്‍ ചുഴലികള്‍ തൃശൂര്‍ മേഖലയില്‍ ഇപ്പോള്‍ സാധാരണമാവുകയാണ്. പുലര്‍ച്ചെ മൂന്നരയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. വീടുകള്‍ക്കും കൃഷിയ്ക്കുമാണ് വലിയ നാശനഷ്ടം സംഭവിച്ചത്. കെഎസ്ഇബി, റവന്യു വകുപ്പ്, രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വീടുകളിലേക്കും വാഹനങ്ങളിലേക്കും ഒടിഞ്ഞുവീണ മരങ്ങള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കൃഷി നാശം രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുളളില്‍ 10 ഓളം മിന്നല്‍ ചുഴലികളാണ് തൃശൂരിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്.


Next Story

RELATED STORIES

Share it