- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡെങ്കുവിനെ തുരത്താന്‍ തോട്ടങ്ങളിലേക്ക് നീങ്ങാം; 25ന് കൊതുക് നശീകരണ കാംപയിന്‍
കാംപയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി 'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന കാംപയിന്‍ ഈ മാസം 25 ന് സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. തോട്ടം മേഖലകളില്‍ ഈഡിസ് കൊതുകിന്റെ വര്‍ദ്ധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് തോട്ടങ്ങളില്‍ അവയുടെ സജീവ ഉറവിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംസ്ഥാനമൊട്ടാകെയുള്ള റബര്‍, കമുക്, പൈനാപ്പിള്‍, കൊക്കോ തുടങ്ങിയ തോട്ടങ്ങളില്‍ ഈഡിസ് കൊതുകിന്റ ഉറവിടം നശിപ്പിക്കുന്നതിനായാണ് ഇത്തരമൊരു കാംപയിന്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി തോട്ടം മേഖലയിലെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത്. കാംപയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
തോട്ടങ്ങളിലേക്ക് നീങ്ങാം: മാര്‍ഗനിര്‍ദേശങ്ങള്‍
· തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തോട്ടമുടമകള്‍, തൊഴിലാളികള്‍ എന്നിവരെ ചേര്‍ത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരം നടത്തേണ്ടതാണ്.
· റബര്‍ തോട്ടങ്ങളില്‍ ലാറ്റക്‌സ് കപ്പുകള്‍, ചിരട്ടകള്‍, റെയിന്‍ ഗാര്‍ഡ് എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉപയോഗശൂന്യമായ കപ്പുകളും ചിരട്ടകളും മുഴുവനായി നീക്കം ചെയ്യണം
· കമുകിന്‍ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ പാളകള്‍ യഥാസമയം നീക്കം ചെയ്യണം
· പൈനാപ്പിള്‍ തോട്ടങ്ങളിലെ ചെടികളുടെ ഇലകള്‍ക്കിടയില്‍ മഴ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ ടെമിഫോസ്, വേപ്പിന്‍പിണ്ണാക്ക്, ടെമിഫോസ് ഗ്രാന്യൂള്‍സ്, ബിടിഐ എന്നിവ ഉപയോഗിച്ച് കൂത്താടി നശീകരണം നടത്തണം
· കൊക്കോ തോട്ടങ്ങളില്‍ കേടായ തോടുകള്‍ നശിപ്പിക്കണം
· തോട്ടം പരിശോധനയില്‍ കൊതുകിന്റെ ഉറവിട സാന്നിദ്ധ്യം കണ്ടെത്തുന്നെങ്കില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കണം
· തുടര്‍ച്ചയായി ഉറവിട നശീകരണം നടത്താത്ത തോട്ടമുടമകള്‍ക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ നിലവിലെ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.
'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന കൊതുകു നശീകരണ കാംപയിൻ്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT