Kerala

വികസനം ജനവിരുദ്ധമാകരുത്: എസ്ഡിപിഐ ജനങ്ങൾക്കൊപ്പം: മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

പോലിസിനെ ഉപയോഗിച്ച് എന്തും നടപ്പിലാക്കാമെന്ന ധാർഷ്ട്യം ഇടതു സർക്കാർ അവസാനിപ്പിക്കണം. ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കുന്ന ജനങ്ങൾക്കൊപ്പമാണ് എസ്ഡിപിഐ.

വികസനം ജനവിരുദ്ധമാകരുത്: എസ്ഡിപിഐ ജനങ്ങൾക്കൊപ്പം: മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി
X

കോഴിക്കോട്: സർക്കാരിന്റെ വികസന നയങ്ങൾ ജനങ്ങളെ വിശ്വാസത്തിലെടുത്താവണം, അല്ലാതെ ജനവിരുദ്ധമാകരുതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി. ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന ഇടതു സർക്കാരിന്റെ വികസന നയം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ വെള്ളയിൽ സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലിസിനെ ഉപയോഗിച്ച് എന്തും നടപ്പിലാക്കാമെന്ന ധാർഷ്ട്യം ഇടതു സർക്കാർ അവസാനിപ്പിക്കണം. ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കുന്ന ജനങ്ങൾക്കൊപ്പമാണ് എസ്ഡിപിഐ. ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്റ് വിഷയത്തിൽ ജനങ്ങളുടെ കൂടെ പാർട്ടി ഉണ്ടാവുമെന്നും അദേഹം പറഞ്ഞു.

കോഴിക്കോട് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ കബീർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, പി ടി അഹമ്മദ് (ജില്ലാ സെക്രട്ടറി), കെ ഷെമീർ (ജില്ലാ സെക്രട്ടറി), അബ്ദുൽ കയൂം, ജുഗൽ പ്രകാശ് (ജില്ല കമ്മിറ്റി അംഗങ്ങൾ), കെ റുഖിയ, ഗഫൂർ വെള്ളയിൽ സംസാരിച്ചു.

Next Story

RELATED STORIES

Share it