Kerala

സ്ത്രീധനത്തെച്ചൊല്ലി മര്‍ദ്ദനം: തമിഴ് യുവതി ആത്മഹത്യ ചെയ്തു;ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം വാത്തുരുത്തി കോളനിയില്‍ താമസിക്കുന്ന കാര്‍ത്തിക്ക്(33) നെയാണ് എറണാകുളം ഹാര്‍ബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശിനിയായ കനിമൊഴി(24) ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്

സ്ത്രീധനത്തെച്ചൊല്ലി മര്‍ദ്ദനം: തമിഴ് യുവതി ആത്മഹത്യ ചെയ്തു;ഭര്‍ത്താവ് അറസ്റ്റില്‍
X

കൊച്ചി:സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തെ തുടര്‍ന്ന് തമിഴ് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എറണാകുളം വാത്തുരുത്തി കോളനിയില്‍ താമസിക്കുന്ന കാര്‍ത്തിക്ക്(33) നെയാണ് എറണാകുളം ഹാര്‍ബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശിനിയായ കനിമൊഴി(24) ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

അഞ്ച് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നതെങ്കിലും നാല് പവനേ യുവതിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനായുള്ളു. ബാക്കിയുള്ള ആറ് പവന്‍ സ്വര്‍ണ്ണത്തെ ചൊല്ലി കാര്‍ത്തിക് എന്നും യുവതിയെ ഉപദ്രവിച്ചിരുന്നു.

നിരന്തര പീഡനം സഹിക്കവയ്യാതെ ബുധനാഴ്ച വാത്തുരുത്തിയിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ ബുധനാഴ്ച കനിമൊഴിയെത്തി. ഭര്‍ത്താവ് ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് എത്തിയതെന്ന് ഇവരോട് പറഞ്ഞു. ഇന്ന് രാവിലെ ഇരുവരും ജോലിക്കുപോയ സമയം വീടിന്റെ പിന്‍വശത്ത് തുങ്ങിമരിക്കുകയായിരുന്നു. ഇവര്‍ക്ക് മൂന്നര വയസുള്ള കുട്ടിയുണ്ട്.ഗാര്‍ഹിക പീഡനം സഹിക്കാനാവാതെ മൂന്ന് വര്‍ഷം മുന്‍പ് കനിമൊഴി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിന് പ്രതിക്കെതിരെ ഹാര്‍ബര്‍ പോലിസ് കേസെടുത്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it