Kerala

കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പോലിസ് പിടിയില്‍

ഫോര്‍ട്ടു കൊച്ചിയില്‍ താമസിക്കുന്ന ജെന്‍സണ്‍ (24), ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപം താമസിക്കുന്ന ടെന്‍സണ്‍ തോമസ് (24) എന്നിവരെയാണ് ഫോര്‍ട്ട് കൊച്ചി പോലിസ് അറസ്റ്റു ചെയ്തത്.2.45 കിലോഗ്രാം ഗഞ്ചാവ്, 60 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്നും കണ്ടെടുത്തതായി പോലിസ് പറഞ്ഞു

കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പോലിസ് പിടിയില്‍
X

കൊച്ചി: കൊച്ചിയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പോലിസ് പിടിയില്‍.ഫോര്‍ട്ടു കൊച്ചിയില്‍ താമസിക്കുന്ന ജെന്‍സണ്‍ (24), ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപം താമസിക്കുന്ന ടെന്‍സണ്‍ തോമസ് (24) എന്നിവരെയാണ് ഫോര്‍ട്ട് കൊച്ചി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മുകേഷ്, സിപിഒ.മാരായ റെജിമോന്‍, ജിജോ ആന്റണി, എഡ്വിന്‍ റോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി നടത്തിയ രാത്രികാല പരിശോധനയിലാണ് ഇരുവരും പോലിസ് പിടിയിലായത്. 2.45 കിലോഗ്രാം ഗഞ്ചാവ്, 60 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്നും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

ഐഎന്‍എസ് ദ്രോണാചാര്യയുടെ മെയിന്‍ ഗേറ്റിന് സമീപം റോഡില്‍ രാത്രിയില്‍ സംശയാസ്പദമായി നില്‍ക്കുന്നതു കണ്ട ഇവരെ പരിശോധിച്ചപ്പോളാണ് രണ്ടു പേരുടെയും ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് 20 ഗ്രാം വീതം കഞ്ചാവ് പാക്കറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ വിശദ,മായി ചോദ്യം ചെയ്തതിനു ശേഷം നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ഫോര്‍ട്ട് കൊച്ചി വെളിയിലുള്ള ജെന്‍സന്റെ വീട്ടില്‍ നിന്നും 2.4 കിലോഗ്രാം ഗഞ്ചാവും, 60 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടുകയായിരുന്നു.

ഫോര്‍ട്ട് കൊച്ചി ഭാഗത്ത് യുവാക്കള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും കഞ്ചാവ് വില്‍ക്കുന്നതിനായി ഇത്തരത്തില്‍ വലിയ തോതില്‍ കഞ്ചാവ് വാങ്ങിയതിന് ശേഷം ചെറിയ പൊതികളാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. പോലിസ് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും കാക്കനാട് അത്താണി ഭാഗത്തുള്ള ഒരാളില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും, വൈപ്പിന്‍ ഭാഗത്തുള്ള ഒരാളില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പോലിസ് പറഞ്ഞു പിടിയിലായവരെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായും പോലിസ് പറഞ്ഞു.

നെട്ടൂരിലുള്ള ഒരു പ്രമുഖ സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന ടെന്‍സണ്‍ തോമസ് ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ഫോര്‍ട്ട്‌കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തി വരികയായിരുന്നു. ഇയാളെ മയക്കുമരുന്ന് ഉപയോഗത്തിന് മുമ്പും പോലിസ് പിടിച്ചിട്ടുള്ളതാണ്. പ്രതികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയവരെക്കുറിച്ച് ഫോര്‍ട്ട്‌കൊച്ചി പോലിസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‌ഴ 9995966666 എന്ന വാട്ട്‌സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it