Kerala

യുവ നടന്മാര്‍ക്കിടയിലെ മയക്കുമരുന്നുപയോഗം: സിനിമാ നിര്‍മാതാക്കളോട് വിവരം കൈമാറാന്‍ ആവശ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

സിനിമാ നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണുന്നു.അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ച് ലഹരിമാഫിയയുടെ വിതരണ ശൃംഖലയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ വിജയ് സാഖറെ

യുവ നടന്മാര്‍ക്കിടയിലെ മയക്കുമരുന്നുപയോഗം: സിനിമാ നിര്‍മാതാക്കളോട് വിവരം കൈമാറാന്‍ ആവശ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍
X

കൊച്ചി: മലയാള സിനിമയിലെ പുതുതലമുറയിലെ ചില നടന്മാര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വെളിപ്പെടുത്തലിനെ ഗൗരവത്തോടെ കാണുന്നുവെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ വിജയ് സാഖറെ. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ഭാരവാഹികളോട് വിശദമായ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ച് ലഹരിമാഫിയയുടെ വിതരണ ശൃംഖലയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ ലൊക്കോഷനുകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യം സംബന്ധിച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്നും വ്യക്തമായ പരാതി ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനുകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നില്ലെന്ന് സിനിമാപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എവിടേയും പരിശോധന നടത്താന്‍ പോലിസ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it