Kerala

തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇ- എംബുക്ക് സംവിധാനം

തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇ- എംബുക്ക് സംവിധാനം
X

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിനുള്ള പ്രൈസ് ത്രീ സോഫ്റ്റ്‌വെയറിന്റെ ഭാഗമായി ഇ-എംബുക്ക് സംവിധാനം നടപ്പാക്കുന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ വിതരണം ചെയ്യും. പൊതുമരാമത്ത് പ്രവൃത്തിയുടെ അളവുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിലൂടെയും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സുതാര്യതയിലൂടെയും അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കും.

പ്രവൃത്തികളുടെ ബില്ലുകള്‍ സമയബന്ധിതമായ തയ്യാറാക്കി നല്‍കുന്നതിനും സോഫ്റ്റ്‌വെയര്‍ ഉപകാരപ്രദമാവും. വകുപ്പില്‍ ഘട്ടംഘട്ടമായാണ് സോഫ്റ്റ്‌വെയര്‍ സേവനം പൂര്‍ണമാക്കുക. ഇലക്ട്രോണിക് മെഷര്‍മെന്റ് ബുക്ക് ഉള്‍പ്പെടുന്ന പ്രൈസ് ത്രീ നടപ്പാക്കുന്നതോടെ തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിക്കും. പ്രവൃത്തികളുടെ ബില്‍ സമയബന്ധിതമായി കരാറുകാര്‍ക്ക് ലഭ്യമാവുകയും ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് എന്‍ജിനീയര്‍മാര്‍ക്ക് ടാബുകള്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. കംപ്യൂട്ടറുകളുടെ വിതരണവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ സ്വരാജ് ഭവനിലെ സ്വരാജ് ഹാള്‍ ഉദ്ഘാടനവും 12ന് രാവിലെ 10:30ന് മന്ത്രി നിര്‍വഹിക്കും.

Next Story

RELATED STORIES

Share it