Kerala

ജോസിന് രണ്ടില ചിഹ്നം: ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പി ജെ ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍

രണ്ടില ചിഹ്നവും പാര്‍ടി പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് പി ജെ ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.ഹരജി ഫയലില്‍ സ്വീകരിച്ചെങ്കിലും ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല

ജോസിന് രണ്ടില ചിഹ്നം: ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പി ജെ ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍
X

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുള്ള തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി ജെ ജോസഫ് എംഎല്‍എ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല. കേരള കോണ്‍ഗ്രസ്(എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിനു അനുവദിച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പി ജെ ജോസഫ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്.

തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വാദം വിശദമായി കേട്ട കോടതി പി ജെ ജോസഫിന്റെ ഹരജി തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ പി ജെ ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി കേസ് ഫയലില്‍ സ്വീകരിച്ചെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല.

വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ മണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതെന്നായിരുന്നു ജോസഫിന്റെ വാദം.സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം എടുത്ത നടപടിയില്‍ അപാകതയുണ്ടെന്ന് അപ്പീലില്‍ പറയുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കിങ് ചെയര്‍മാന്‍ താനാണെന്നും പി ജെ ജോസഫ് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it